തരളിത യാമത്തിന് പിന്നിലെ സംഗീതയാത്ര: സുറൂർ മുസ്തഫ

Wait 5 sec.

പ്രണീഷ് വിജയൻ സംവിധാനം ചെയ്ത The pet detective എന്ന ചിത്രം സൂപ്പർഹിറ്റായി മുന്നേറുമ്പോൾ മലയാളികളുടെ പ്ലേലിസ്റ്റ് ഭരിക്കുന്നത് ചിത്രത്തിലെ തരളിത യാമം എന്ന ഗാനമാണ്…. രാജേഷ് മുരുകേശൻ്റെ സംഗീത സംവിധാനത്തിൽ ഇറങ്ങിയ ഗാനം ആഘോഷമാക്കപ്പെടുന്നതിലൂടെ മലയാളക്കര ഒരു പുതു ഗായകനെക്കൂടി ഏറ്റെടുത്തിരിക്കുകയാണ്… സുറൂർ മുസ്തഫ..മലപ്പുറത്തെ ചങ്ങരംകുളത്തുനിന്നാരംഭിച്ച സുറൂറിൻ്റെ സംഗീതയാത്രയും അനുഭവങ്ങളും അത്രമേൽ ഹൃദ്യമാണ്. ഇന്ന് ഗായകൻ, ഓഡിയോ എഞ്ചിനീയർ, സംഗീതസംവിധായകൻ എന്നീ മൂന്ന് നിലകളിലും സമകാലിക ദൃശ്യശ്രാവ്യ ലോകത്ത് സജീവമായ സുറൂറിന്റെ ജീവിതകഥ സംഗീതത്തോടുള്ള ആത്മാർഥതയുടെ കൂടി തെളിവാണ്.മഹാരാജാസിൽ നിന്ന് സൂപ്പർ സിംഗർ വേദിയിലേക്ക്KMM പുത്തൻപള്ളി സ്കൂളിലെ കാലഘട്ടം മുതൽ കലോത്സവ വേദികളിൽ സജീവമായിരുന്ന സുറൂർ തൻ്റെ വഴി സംഗീതമാണെന്ന തിരിച്ചറിവിൽനിന്നാണ് മഹാരാജാസ് കോളേജിൽ B A മ്യൂസിക്കിൽ ചേർന്ന് പഠിക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് ക്യാമ്പസിലെ സർഗാത്മക വേദികളിലെ നിറസാനിധ്യമായിരുന്നു സുറൂർ. ഒപ്പം കോളേജ് കാലത്തെ ശാസ്ത്രീയമായ പഠനം സംഗീതത്തിന്റെ ആത്മാവും ഘടനയും ആഴത്തിൽ മനസ്സിലാക്കാൻ തന്നെ സഹായിച്ചവെന്നും സുറൂർ അഭിപ്രായപ്പെടുന്നു.സൂര്യ ടിവിയുടെ സൂപ്പർ സിംഗർ വേദിയിലേക്ക് എത്തിയത് സുറൂറിൻ്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണ്. തൻ്റെ തനതു ശൈലിയിൽ ഷോയിൽ സുറൂർ നടത്തിയ പ്രകടനങ്ങൾ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു.സ്റ്റുഡിയോയുടെ പിന്നാമ്പുറം: ശബ്ദത്തിന്റെ സൂക്ഷ്മലോകംസ്റ്റുഡിയോകൾക്കകത്ത് സൃഷ്ടിക്കപ്പെടുന്ന സംഗീതത്തിൻ്റെ മാജിക്ക് അറിയാനുള്ള കൊതിയാണ് സുറൂറിനെ സൗണ്ട് മിക്സിങ്ങിൻ്റെയും ഓഡിയോ എഞ്ചിനിയറിങ്ങിൻ്റെയും ലോകത്തേക്ക് എത്തിച്ചത്. രാജേഷ് മുരുകേശനെയും ഹിഷാം അബ്ദുൽ വാഹാബിനെയും പോലുള്ള പ്രതിഭകളോടൊപ്പം സംഗീതസഹായിയും ഓഡിയോ എഞ്ചിനീയറായും പ്രവർത്തിച്ച അനുഭവം അദ്ദേഹത്തിന് റെക്കോഡിംഗിൻ്റെയും മിക്സിംഗിന്റെയും ആഴം തിരിച്ചറിയാൻ സഹായിച്ചു. ഹൃദയം, മധുരം, ഫിലിപ്സ്, പടക്കളം തുടങ്ങിയ ചിത്രങ്ങളുടെ ബാക്ക്‌ഗ്രൗണ്ട് സ്കോറുകളിൽ സുറൂറിൻ്റെ സാങ്കേതിക പങ്കാളിത്തം ശ്രദ്ധേയമാണ്.നാല് ചിത്രങ്ങളിലായി ഏഴ് പാട്ടുകൾവൈവിധ്യമാർന്ന സിനിമകളിലൂടെയാണ് സുറൂറിന്റെ പിന്നണി ഗായകജീവിതം വികസിച്ചു വന്നത്. The Pet Detective ചിത്രത്തിലെ തരളിത യാമം, ലാ ലാ ലാ എന്നീ ഗാനങ്ങൾ, Padakkalam ചിത്രത്തിലെ രാഹുകാലം, വിസിൽ ബിഗിലു, United Kingdom of Kerala ചിത്രത്തിലെ ഇരുളിതു മാറിവരും, ചിറകുകൾ എന്നിവയും Philips ചിത്രത്തിലെ സദാ (റീപ്രൈസ്ഡ്) എന്ന ഗാനവും അദ്ദേഹത്തിന്റെ ശബ്ദ വൈശിഷ്ട്യം പ്രകടമാക്കിയവയാണ്..പശ്ചാത്തലസംഗീതത്തിൽ സർഗ്ഗഭാവംസ്റ്റുഡിയോ പ്രവർത്തനങ്ങളിലൂടെ, പ്രഗത്ഭരായ സംവിധായകരോടൊപ്പം പശ്ചാത്തലസംഗീതത്തിന്റെ ഭാഗമായ സുറൂർ ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയത്. മലയാളത്തിൽ Hridayam, Madhuram, Padakkalam, The Pet Detective, Alappuzha Gymkhana, Kerala Crime Files, Hridayapoorvam, Guruvayoor Ambalanadayil, Philips, Ini Utharam, Shesham Mikeil Fathima തുടങ്ങിയവയിലും തെലുങ്കിൽ Hi Nanna, Kushi, Uppu Kappu Rombu എന്നീ ചിത്രങ്ങളിലും തമിഴിൽ Housemates, Heartinn എന്നീ പ്രൊജക്ടുകളിലും സുറൂർ ബാക്ക്ഗ്രൗണ്ട് സ്കോർ വർക്കുകളിൽ പങ്കാളിയായിട്ടുണ്ട്.ഗായകനായും സംഗീതസംവിധായകനായും സ്വരത്തിന്റെയും സാങ്കേതികവിദ്യയുടെയും സമന്വയം തിരിച്ചറിയുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് സുറൂർ മുസ്തഫ. തൻ്റെ വ്യത്യസ്തമായ ആലാപനശൈലി കൊണ്ടും സംഗീതാവിഷ്കാരങ്ങൾ കൊണ്ടും പ്രേക്ഷകർക്ക് പുതുപുത്തൻ സംഗീതാനുഭവം നൽകാനൊരുങ്ങുകയാണ് ഈ മലപ്പുറംകാരൻ. കൂടുതല്‍ വിശേഷങ്ങള്‍ അറിയാം The post തരളിത യാമത്തിന് പിന്നിലെ സംഗീതയാത്ര: സുറൂർ മുസ്തഫ appeared first on Kairali News | Kairali News Live.