തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നേരത്തെതന്നെ എൽഡിഎഫ് തയ്യാറാക്കിയിരുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും പരസ്യമായി മുന്നണിയാക്കിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബിജെപി മുന്നോട്ടേക്ക് വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുമായി സംഘപരിവാറും തിരഞ്ഞെടുപ്പ് രംഗത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഈ രണ്ട് വിഭാഗങ്ങൾക്കും എതിരായി മതനിരപേക്ഷ ഉള്ളടക്കത്തോടെ കേരളത്തിന്റെ പൊതുവായ വികസനം ഊന്നി ഫലപ്രദമായ ഒരു പോരാട്ടമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) കേരളത്തിൽ നയിക്കുന്നത്.കേരളത്തെ ക്രിയാത്മകമായി മുന്നോട്ടേക്ക് നയിക്കുന്നതിനു വേണ്ട പദ്ധതികൾ മുന്നോട്ടേക്ക് വെച്ചുകൊണ്ടുള്ള ഇടപെടലാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുമായി ബന്ധപ്പെട്ട് ഒരു പൊതു കാഴ്ചപ്പാട് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രകടന പത്രികയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇടപെടലുകൾ.ALSO READ: ബിഹാറിലെ തിരിച്ചടി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അടിയന്തര യോഗം, കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ കെ സി വേണുഗോപാല്‍ഇന്ന് നിലവിൽ നേടിയിട്ടുള്ള ഓരോരോ നേട്ടവും ഉറപ്പിച്ചു നിർത്തിക്കൊണ്ട് ഭാവി കേരളത്തെ രൂപപ്പെടുത്താൻ പ്രാദേശിക ഗവൺമെന്റുകൾ എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക എന്ന സമീപനത്തിലൂടെയാണ് എൽഡിഎഫും പാർട്ടിയും ഈ വിഷയത്തെ സമീപിക്കുന്നത്. ജനകീയ ആസൂത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാർ എന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ ഫലപ്രദമായ രീതിയിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്.മതനിരപേക്ഷ ശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടേക്ക് പോകേണ്ടതുണ്ട് എന്ന സൂചനയാണ് ബീഹാർ തിരഞ്ഞെടുപ്പ് പരാജയം നൽകുന്നത്. പരാജയത്തിനുള്ള ഒന്നാമത്തെ കാരണം, തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനു മുമ്പ് എസ്ഐആർ എന്ന നിലയിൽ ഏകദേശം 60 ലക്ഷത്തോളം പേരുടെ വോട്ടവകാശം നീക്കം ചെയ്തതാണ്. ഒരു കോടിയോളം വരുന്ന ബീഹാറുകാർക്ക് വോട്ട് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടായത്. ഇവിഎം മെഷീൻ പോലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടില്ല എന്ന പ്രശ്നവും ബീഹാറിൽ ഉയർന്നു വന്നിട്ടുണ്ട്. യഥാർത്ഥത്തിൽ ഇലക്ഷൻ കമ്മീഷനെ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കത്തക്ക രീതിയിലുള്ള നിലപാടിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിThe post ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് പരസ്യമായി കൂട്ടുപിടിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.