ജാതി അധിക്ഷേപം നടത്തിയ അധ്യാപിക വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ജാതി അധിക്ഷേപം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു.പിഎച്ച്ഡി അനുവദിക്കാതിരിക്കാൻ ഡീൻ വിജയകുമാരി വിദ്യാർത്ഥിയുടെ ഓപ്പൺ ഡിഫെൻസിൽ നിരന്തരമായി ഇടപെട്ടു. ഓപ്പൺ ഡിഫൻസിൽ പരാജയപ്പെടുത്തണം എന്നതായിരുന്നു ഡീനിന്റെ ഉദ്ദേശ്യമെന്നും, വിദ്യാർത്ഥി നേരിട്ട് പോയി ഡീൻ വിജയകുമാരിയോട് ആവശ്യപ്പെട്ടുവെങ്കിലും നീ ഇന്ന ജാതിയിൽ പെട്ട ആളല്ലേ നിനക്ക് ഡോക്ടറേറ്റിന്റെ ആവശ്യം ഇല്ലെന്നാണ് അധ്യാപിക പറഞ്ഞത്.ജാതി ഒരു വിഷയമാണോ, ജാതി നോക്കിയാണോ കേരളത്തില്‍ മനുഷ്യര്‍ ജീവിക്കുന്നതെന്നും സംഘപരിവാറിന്റെ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച്കാര്യങ്ങള്‍ മാറ്റാനാണ് ഇവര് ശ്രമിക്കുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ജാതി പറഞ്ഞവര്‍ക്കെതിരായ എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദന്റെ പ്രതികരണം കേരളത്തിലെ മുഴുവൻ മനുഷ്യരും ആഗ്രഹിച്ച മറുപടിയാണെന്നും സഞ്ജീവ് പറഞ്ഞു.Also Read: ‘കോൺഗ്രസ് സ്വന്തം പ്രവർത്തകരെ ചേർത്തു നിർത്തുന്നില്ല’; നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കൊച്ചി കോർപറേഷനിലെ മുൻ ഡെപ്യൂട്ടി മേയറും കോൺഗ്രസ് നേതാവുമായ കെ ആർ പ്രേംകുമാർബിജെപി സിൻഡിക്കെറ്റ് അംഗങ്ങൾ സർവകലാശാലയുടെ ശാപമാണെന്നും സർവകലാശാലയിൽ ജാതി വെറി നടത്തിയ ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സഞ്ജീവ് ആ‍വശ്യപ്പെട്ടു. സർവകലാശാല ആസ്ഥാനത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും, ശാഖയിൽ നിന്നും പഠിച്ചത് അവിടെ ചെലവാക്കിയാൽ മതിയെന്നും ഇത് യോഗിയുടെ യു പി അല്ല, കേരളമാണെന്നും സഞ്ജീവ് ഒര്‍മിപ്പിച്ചു. കേരളത്തിലെ ഒരു സർവകലാശാലയുടെയും വി സി ആയി ഇരിക്കാൻ യോഗ്യത ഇല്ലാത്ത വ്യക്തിയാണ് വി സി മോഹൻ കുന്നുമ്മലെന്നും പി എസ് സഞ്ജീവ് പറഞ്ഞു.The post ജാതി അധിക്ഷേപം നടത്തിയ വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണം: പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.