തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദ്വാരപാലക പാളികള്‍ ഇളക്കി പരിശോധിക്കാന്‍ അനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രി വഴിയാണ് അനുമതി നല്‍കിയത്.ഇതിനു പുറമെ കട്ടിളപ്പാളിയും 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. വരുന്ന തിങ്കളാഴ്ച ഉച്ചക്കു ശേഷം ശാസ്ത്രീയ പരിശോധന നടത്താനാണ് സംഘത്തിന്റെ നീക്കം.അതിനിടെ, കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.