വയനാട് പൂതാടി പഞ്ചായത്തിൽ ചീയമ്പം അഞ്ചാം വാർഡ് കോൺഗ്രസ് പഞ്ചായത്തംഗം എം വി രാജൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ജോസ് നല്ലേടം ആവാൻ കഴിയില്ല എന്ന് പറഞ്ഞാണ് രാജി. കോൺഗ്രസ് ഗ്രൂപ്പ് വഴക്കാണ് രാജിക്ക് കാരണമെന്ന് എം വി രാജൻ കൈരളി ന്യൂസിനോട് പറഞ്ഞു. 19ാം വാർഡ് പുളിയമ്പറ്റ പഞ്ചായത്ത് അംഗം തങ്കച്ചൻ നെല്ലിക്കയത്തും കോൺഗ്രസിൽ നിന്നും രാജിവച്ചു. ഗ്രൂപ്പ് വഴക്കാണ് പ്രധാനകാരണമെന്നും ജോസ് നല്ലേടത്തിൻ്റെ അവസ്ഥ ആവും എന്നത് കൊണ്ട് രാജിവെച്ചത് എന്നും എം വി രാജൻ പറഞ്ഞു. ജോസ് നല്ലേടത്തിൻ്റെ അവസ്ഥയില്‍ തന്നെ എത്തിച്ചു. വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും ചെയ്തു. ഗ്രൂപ്പ് വ‍ഴക്കാണ് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.ഗ്രൂപ്പ് വ‍ഴക്കിന്‍റെ പശ്ചാത്തലത്തിൽ തന്നെ ചിലർ കള്ളക്കേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുവെന്നും, അപവാദങ്ങൾ പറഞ്ഞു പരത്തിയെന്നും അദ്ദേഹം ആരോപിച്ചു. ALSO READ; ഇടത് സർക്കാരിന്‍റെ ചിറകിലേറി കുതിച്ച തദ്ദേശ വികസനം; ഇത് ജനകീയാസൂത്രണത്തിന്‍റെ ‘കേരളാ മോഡൽ’സെപ്റ്റംബറിലാണ് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും പഞ്ചായത്ത് രണ്ടാം വാർഡ് അംഗവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയത്. ഗ്രൂപ്പുപോരിൽ വയനാട് ജില്ലയിൽ മാത്രം പൊലിഞ്ഞ അഞ്ചാമത്തെ ജീവനായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കൾ ചതിച്ചുവെന്നും അതിനാലാണ് ജീവനൊടുക്കിയതെന്നും വ്യക്തമാക്കുന്ന ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. The post ‘മറ്റൊരു ജോസ് നല്ലേടമാകാനില്ല’; വയനാട്ടിൽ പഞ്ചായത്ത് വാർഡ് അംഗങ്ങൾ കോൺഗ്രസിൽ നിന്നും രാജിവെച്ചു appeared first on Kairali News | Kairali News Live.