രണ്ട് പ്രാവശ്യം മത്സരിച്ചു തോറ്റ വ്യക്തിയെ വീണ്ടും നിർത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈറ്റില ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡൻ്റ് രാജിവെച്ചു. എ എൻ സജീവനാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. എം എക്സ് സെബാസ്റ്റ്യനെ 14-ാം വാർഡ് പൊന്നുരുന്നിയിൽ സ്ഥാനാർത്ഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്.ഈ വ്യക്തിക്ക് സീറ്റ് കൊടുത്ത MLAമാർ ഇവിടെ വന്ന് ഒരു മാസക്കാലം തപസ്സ് ചെയ്താലും സ്ഥാനാർഥിയായി വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ നിന്നുപോലും വോട്ട് ലഭിക്കാത്തയാളാണ് സ്ഥാനാർത്ഥി. കോൺഗ്രസ് പ്രവർത്തകരെ വെല്ലുവിളിച്ചാണ് സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് എ എൻ സജീവൻ പറഞ്ഞു.Content Summary: A.N. Sajeevan, Vice President of the Congress Vyttila Block Committee, has resigned from the party in protest against the selection of M.X. Sebastian as the candidate for the 14th ward, Ponnurunni. Sajeevan expressed strong dissatisfaction over fielding a candidate who had already lost twice in previous elections. He criticized the decision, stating that even if MLAs campaigned for a month, the candidate would still fail to win. According to Sajeevan, Sebastian is unlikely to receive votes even from his own family. He alleged that the candidate was chosen by sidelining active Congress workers and through internal challenges within the party.The post രണ്ട് പ്രാവശ്യം മത്സരിച്ചു തോറ്റ വ്യക്തിയെ വീണ്ടും നിർത്തിയതില് പ്രതിഷേധം: കോൺഗ്രസ് വൈറ്റില ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് രാജിവെച്ചു appeared first on Kairali News | Kairali News Live.