ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്‌ പുരസ്‌കാരം:’സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം’: മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

കഴിഞ്ഞ വർഷം 91% ആണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങള്‍ പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ സാധിച്ചതാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ തിരഞ്ഞെടുക്കപ്പെടാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും ഈ മുന്നേറ്റത്തിലെ സുപ്രധാനഘടകമായെന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.കഴിഞ്ഞ വർഷം ബിസിനസ് ഓറിയൻ്റഡായ 2 മേഖലകളിലാണ് കേരളം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലകളിൽ ഒന്നാം സ്ഥാനം കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ പുരോഗതിക്കും വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഈ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ALSO READ: രണ്ട് പ്രാവശ്യം മത്സരിച്ചു തോറ്റ വ്യക്തിയെ വീണ്ടും നിർത്തിയതില്‍ പ്രതിഷേധം: കോൺഗ്രസ് വൈറ്റില ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് രാജിവെച്ചുഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപംവ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നാം കൈവരിച്ച നേട്ടത്തിന് അടിവരയിട്ടുകൊണ്ട് കേരളം ഈ വർഷവും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ( Business Reforms Action Plan+ Reduction of Compliance Burden) അതിവേഗത്തിൽ വളരുന്ന വ്യവസായരംഗമായി (ഫാസ്റ്റ് മൂവർ) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് നമ്മൾ പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും ഈ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയൻ്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലകളിൽ ഒന്നാം സ്ഥാനം കൈവരിച്ചു.തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിൽ ഉൾപ്പെട്ടപ്പോളാണ് നമ്മൾ ഉയർന്ന ശ്രേണിയിൽ സ്ഥാനം നേടിയത്. തുടർച്ചയായി രണ്ടാം വർഷവും കൈവരിച്ച നേട്ടം കേരളത്തിൻ്റെ വ്യാവസായിക മുന്നേറ്റം ഒട്ടും ആകസ്മികമല്ല എന്ന് ബോധ്യപ്പെടുത്തുകയാണ്. കേരളത്തിൻ്റെ പുരോഗതിക്കും വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഈ നേട്ടം. കൂടുതൽ ആർജ്ജവത്തോടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഇതു നമുക്ക് പ്രചോദനം പകരും.The post ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്‌ പുരസ്‌കാരം:’സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.