ശബരിമല തീർഥാടനം; നട ഇന്ന് തുറക്കും

Wait 5 sec.

മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ജനുവരി 20 വരെ തുടരുന്ന തീർത്ഥാടനത്തിനാണ് തുടക്കമാകുന്നത് . വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ആഴിയിൽ അഗ്നി പകരും.Also read: “രാഹുൽ ഗാന്ധിയുടെ ‘കാടാറുമാസം നാടാറുമാസം’കൊണ്ട് ബിജെപിയെ നേരിടാനാവില്ല”: മാധ്യമപ്രവര്‍ത്തകൻ കെ ജെ ജേക്കബ്പുതിയ ശബരിമല മാളികപ്പുറം മേൽശാന്തി മാരുടെ സ്ഥാനാർരോഹന ചടങ്ങുകളും നാളെ നടക്കും. നട തുറക്കുമെങ്കിലും ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നാളെ വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.The Sabarimala temple will open today for the Mandala – Makaravilakku pilgrimage. The pilgrimage will continue till January 20. At 5 pm, Melshanthi Arunkumar Namboothiri will open the temple in the presence of Kandar Mahesh Mohanar.The post ശബരിമല തീർഥാടനം; നട ഇന്ന് തുറക്കും appeared first on Kairali News | Kairali News Live.