മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സാധ്യത പട്ടിക പുറത്തായപ്പോള്‍ യൂത്ത് കോൺഗ്രസിന് സീറ്റ് ഇല്ല. പിന്നാലെ ജില്ല യൂത്ത് കോൺഗ്രസിൽ അമർഷം. ആകെയുള്ള 33 ഡിവിഷനിൽ ഇരുപത്തിമൂന്ന് സ്ഥലങ്ങളില്‍ മുസ്ലീം ലീഗും പത്തിടങ്ങളില്‍ കോൺഗ്രസും മത്സരിക്കാനാണ് മുന്നണി തീരുമാനം. കോൺഗ്രസിൻ്റെ 10 സീറ്റിൽ, അഞ്ചെണ്ണം വനിത സംവരണവും ഒരു സീറ്റ് എസ് സി സംവരണവുമാണ്.ബാക്കിയുള്ള നാല് സീറ്റിൽ വാഴക്കാട് – എ.കെ അബ്ദുറഹ്മാൻ, മേലാറ്റൂർ വി. സുധാകരൻ, വഴിക്കടവ് എൻ.എ കരീം, തേഞ്ഞിപ്പാലം പ്രദീപ് മേനോൻ എന്നിവരാണ് സാധ്യത പട്ടികയിൽ ഉള്ളത്. തേഞ്ഞിപ്പാലം ഡിവിഷനായി യൂത്ത് കോൺഗ്രസ് നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നു.Content Summary: The release of the Congress party’s candidate list for the Malappuram District Panchayat has sparked discontent within the district Youth Congress, as no seats were allocated to them. Out of the total 33 divisions, the alliance has decided that the Indian Union Muslim League will contest in 23, while the Congress will field candidates in 10. Among these 10 Congress seats, five are reserved for women and one for Scheduled Castes. The remaining four general seats have listed A.K. Abdul Rahman (Vazhakkad), V. Sudhakaran (Melattur), N.A. Kareem (Vazhikkadavu), and Pradeep Menon (Thenhipalam) as probable candidates. Notably, the Youth Congress had earlier approached the leadership seeking the Thenhipalam division seat.The post മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സാധ്യത പട്ടിക: യൂത്ത് കോൺഗ്രസിന് സീറ്റ് ഇല്ലാത്തതില് അമര്ഷം appeared first on Kairali News | Kairali News Live.