വീട്ടിൽ നിന്നിറക്കി വിട്ടതിനെ തുടർന്ന് കൂത്താട്ടുകുളം തിരുമാറാടിയില്‍ കാടുപിടിച്ച സ്ഥലത്ത് ഷെഡ്ഡിൽ കഴിഞ്ഞ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയ സ്കൂൾ അധികൃതരെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതിക്കപ്പുറം വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രത്തോളം പ്രതിബദ്ധരാണ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.ആറാം ക്ലാസുകാരൻ്റെ ദുരിതം കൗൺസലിങ്ങിനിടയിൽ തിരിച്ചറിഞ്ഞതും പ്രധാനാധ്യാപകൻ അടക്കമുള്ള അധ്യാപകരുടെ കൃത്യമായ ഇടപെടലിലൂടെ ആ കുട്ടിക്കും അമ്മയ്ക്കും സ്വന്തം വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാൻ സാഹചര്യമൊരുക്കിയതും മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഫേസ്ബുക്ക് പോസ്റ്റി‍ൻ്റെ പൂര്‍ണരൂപംകൂത്താട്ടുകുളം തിരുമാറാടിയിലെ നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ മാനവികതയുടെ ഉദാത്ത മാതൃകയാണ് വീണ്ടും കാട്ടിത്തന്നിരിക്കുന്നത്. കേവലം പാഠ്യപദ്ധതിക്കപ്പുറം, വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രത്തോളം പ്രതിബദ്ധരാണ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. വീട്ടിൽനിന്നിറക്കി വിട്ടതിനെ തുടർന്ന് കാടുപിടിച്ച സ്ഥലത്ത് ഷെഡ്ഡിൽ കഴിഞ്ഞ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയത് സ്കൂൾ അധികൃതരുടെ ജാഗ്രതയാണ്.ആറാം ക്ലാസുകാരൻ്റെ ദുരിതം കൗൺസലിങ്ങിനിടയിൽ തിരിച്ചറിഞ്ഞതും, പ്രധാനാധ്യാപകൻ അടക്കമുള്ള അധ്യാപകരുടെ കൃത്യമായ ഇടപെടലിലൂടെ ആ കുട്ടിക്കും അമ്മയ്ക്കും സ്വന്തം വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാൻ സാഹചര്യമൊരുക്കിയതും മാതൃകാപരമാണ്.കുട്ടിയുടെ കാര്യത്തിൽ പോലീസും ചൈൽഡ് ലൈനും സ്കൂൾ അധികൃതരും ചേർന്ന് തുടർന്നും നിരീക്ഷണം ഉറപ്പാക്കുന്നത് അഭിനന്ദനാർഹമാണ്. ഓരോ വിദ്യാർത്ഥിയും സുരക്ഷിതമായിരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ അധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.നിങ്ങൾ വെറും അക്ഷരങ്ങൾ പഠിപ്പിക്കുകയല്ല, സ്നേഹത്തിൻ്റെ വലിയ പാഠങ്ങൾ ജീവിതത്തിൽ പകർത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്.ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെട്ട മാധ്യമ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ..The post കൂത്താട്ടുകുളത്ത് വീട്ടിൽ നിന്നിറക്കി വിട്ട അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയ സ്കൂൾ അധികൃതരെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.