ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ആത്മഹത്യാശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് മഹിളാമോർച്ച നേതാവ്

Wait 5 sec.

തിരുവനന്തപുരത്ത് ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ആത്മഹത്യാശ്രമം. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശാലിനിയന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിവരം.Also read: “രാഹുൽ ഗാന്ധിയുടെ ‘കാടാറുമാസം നാടാറുമാസം’കൊണ്ട് ബിജെപിയെ നേരിടാനാവില്ല”: മാധ്യമപ്രവര്‍ത്തകൻ കെ ജെ ജേക്കബ്നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആണ് സംഭവം. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ സ്ഥാനാർത്ഥിയായി ശാലിനിയെ പരിഗണിച്ചിരുന്നു. എന്നാൽ അവസാനം ശാലിനിയെ നേതൃത്വം തഴഞ്ഞുവെന്നാണ് വിവരം. ഇതിൽ മനംനൊന്താണ് ശാലിനിയുടെ ആത്മഹത്യാ ശ്രമം. നിലവിൽ ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മഹിളാമോർച്ച ജില്ലാ സെക്രട്ടറിയാണ് ശാലിനി.The post ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ആത്മഹത്യാശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് മഹിളാമോർച്ച നേതാവ് appeared first on Kairali News | Kairali News Live.