ഐ എ എം ഇ ആർട്ടോറിയം;ഇർശാദ് പന്താവൂർ, ഹിദായ എയ്സ് ഗ്രീൻ പന്തീരാങ്കാവ് ജേതാക്കൾ

Wait 5 sec.

നിലമ്പൂർ | ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ (ഐ എ എം ഇ) സംസ്ഥാന കലോത്സവത്തിന് നിലമ്പൂർ മജ്മഅ് ക്യാമ്പസിൽ ഉജ്ജ്വല പരിസമാപ്തി. സ്‌കൂൾ വിഭാഗത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ പന്താവൂരും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിദായ എയ്സ് ഗ്രീൻ സ്‌കൂൾ പന്തീരാങ്കാവും ജേതാക്കളായി. ജൂനിയർ, സീനിയർ, ഹയർ സെക്കൻഡറി ആൺ, പെൺ വിഭാഗങ്ങളിൽ 123 മത്സരയിനങ്ങളിൽ നിന്നാണ് സ്‌കൂളുകളുടെ മുന്നേറ്റം.28 വേദികളിലായി വ്യത്യസ്ത മത്സരങ്ങൾ അരങ്ങേറിയപ്പോൾ മികച്ച പ്രകടനങ്ങൾക്കാണ് ആർട്ടോറിയം വേദികൾ സാക്ഷ്യം വഹിച്ചത്.സ്‌കൂൾ വിഭാഗത്തിൽ മലപ്പുറം മഅ്ദിൻ പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മേൽമുറി മഅ്ദിൻ പബ്ലിക് സ്‌കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ പന്താവൂർ ഒന്നാം സ്ഥാനവും മഅ്ദിൻ പബ്ലിക് സ്‌കൂൾ മേൽമുറി രണ്ടാം സ്ഥാനവും എസ് എ വേൾഡ് സ്‌കൂൾ പറക്കുളം മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ പന്താവൂർ, മഅ്ദിൻ പബ്ലിക് സ്‌കൂൾ മേൽമുറി, മെംസ് ഇന്റർനാഷനൽ സ്‌കൂൾ കാരന്തൂർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ പന്താവൂരിനാണ് ഒന്നാം സ്ഥാനം. മുജമ്മഅ് സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തൃക്കരിപ്പൂർ രണ്ടാം സ്ഥാനത്തേക്കും അൽ ജിബ്ര ഗ്ലോബൽ സ്‌കൂൾ കൊപ്പം മൂന്നാം സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.പെൺകുട്ടികളുടെ വിഭാഗത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ പന്താവൂർ, മഅ്ദിൻ പബ്ലിക് സ്‌കൂൾ മേൽമുറി, മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കഡറി സ്‌കൂൾ തൃക്കരിപ്പൂർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഹയർ സെക്കഡറി ആൺകുട്ടികളുടെ വിഭാഗത്തിൽ ദിഹ്്ലിസ് വേൾഡ് സ്‌കൂൾ പൂനൂർ, ഹിദായ എയ്സ് ഗ്രീൻ സ്‌കൂൾ പന്തീരാങ്കാവ്, സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാട്ടൂൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.പെൺകുട്ടികളുടെ വിഭാഗത്തിൽ ഹിദായ എയ്സ് ഗ്രീൻ സ്‌കൂൾ പന്തീരങ്കാവ് ഒന്നാം സ്ഥാനത്തും സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാട്ടൂൽ രണ്ടാം സ്ഥാനത്തും ബോൾസ്റ്റർ ഗേൾസ് ക്യാമ്പസ് മൂന്നാം സ്ഥാനത്തുമെത്തി.സമാപന സമ്മേളനം ഐ എ എം ഇ സംസ്ഥാന ഫിനാൻസ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ്കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി അധ്യക്ഷത വഹിച്ചു.ജേതാക്കൾക്ക് പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, വി പി എം ഇസ്ഹാഖ്, പ്രൊഫ. യു സി അബ്ദുൽ മജീദ്, അബ്ദുർറഹ്്മാൻ ദാരിമി സീഫോർത്ത്, കെ പി ജമാൽ കരുളായി ട്രോഫികൾ സമ്മാനിച്ചു. സയ്യിദ് ഹൈദരലി തങ്ങൾ, ഉമർ ഓങ്ങല്ലൂർ, പി സി അബ്ദുർറഹ്്മാൻ, സി എം നൗഷാദ്, മഷൂദ് മംഗലാപുരം, മജ്മഅ് സ്‌കൂൾ പ്രിൻസിപ്പൽ ഡി അബ്ദുൽ ജലീൽ സംബന്ധിച്ചു.