ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളെ അടക്കം നിരവധി പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.Also read – റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് ബ്രേക്കിട്ടു; നിയന്ത്രണം വിട്ട് മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി അപകടം, ഡ്രൈവർക്ക് പരുക്ക്മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാവുകയാണ്. പൊതു സ്ഥാപനങ്ങളുടെ സമയക്രമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ശൈത്യകാലം അടുക്കുന്നതോടെ ദില്ലിയില്‍ വായു മലിനീകരണം കൂടുതല്‍ വഷളാകും എന്നാണ് വിലയിരുത്തല്‍.content summary: Air pollution continues to worsen in Delhi. In 35 cities, the Air Quality Index (AQI) has crossed 300. As the BJP government has failed to control air pollution, a protest led by joint organizations was held, during which many people, including students, were taken into custody by the police yesterday.The post ദില്ലിയില് വായുമലിനീകരണം രൂക്ഷമായി തുടരുന്നു; 35നഗരങ്ങളില് വായു ഗുണനിലവാരം 300ന് മുകളില് appeared first on Kairali News | Kairali News Live.