സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 10/11/2025ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദേശവും സംസ്ഥാനത്ത് ഉണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഇന്ന് (09/11/2025) മുതൽ 10/11/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ തന്നെ വളരെയേറെ ശ്രദ്ധിക്കണം.ALSO READ: ‘ആറ്റുകാൽ കുത്തിയോട്ടത്തെ ‘പീഡനം’ എന്ന് വിളിച്ചവർ; ‘കാവി’വിശ്വാസികൾക്ക് പറ്റിയ ‘കപട’വിശ്വാസി’; പി ശ്രീലേഖയുടെ ബിജെപി സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.Light rainfall is very likely at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam & Idukki districts of Kerala.The post അടുത്ത മൂന്ന് മണിക്കൂറിൽ മഴയെത്തുക ആറു ജില്ലകളിൽ; ശ്രദ്ധിക്കണേ appeared first on Kairali News | Kairali News Live.