കുതിപ്പ് തുടർന്ന് വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ. ഈ സാമ്പത്തിക വർഷം റെക്കോഡ് പൊതുമേഖലാ സ്ഥാപനങ്ങൾ വളർച്ചയിലെത്തി. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അർധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്.ഏപ്രിൽ മുതൽ സെപ്തംബർ വരെ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ച് വരുന്നത്. ഏഴ് പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർധിപ്പിച്ചു. പ്രവർത്തന ലാഭത്തിലും 72.51 ലക്ഷം രൂപയുടെ വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് ഒമ്പത് ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2,440.14 ലക്ഷം ആയി വർധിച്ചു. കഴിഞ്ഞവർഷം ഇത് 2299 ലക്ഷമായിരുന്നു.ALSO READ: ശബരിമല മണ്ഡല – മകരവിളക്ക്: കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ്48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെഎംഎംഎൽ ആണ് പ്രവർത്തന ലാഭം കൈവരിച്ചവരിൽ മുന്നിൽ. കെൽട്രോൺ കഴിഞ്ഞവർഷം നേരിട്ട നഷ്ടം മറികടന്ന് 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി. കെൽട്രോൺ ഇസിഎൽ 1184.59 ലക്ഷം പ്രവർത്തന ലാഭം കൈവരിച്ചു. പ്രതിരോധ മേഖല, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പൊതുമേഖലാസ്ഥാപനമായി കെൽട്രോൺ മാറി. പ്രവർത്തന മികവിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ പ്രകടനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ കാഴ്ചവെച്ചത്.The post ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 27 ആയി; കുതിപ്പ് തുടർന്ന് വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ appeared first on Kairali News | Kairali News Live.