കൊച്ചി | എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്നു. ജല അതോറിറ്റുയുടെ ടാങ്കാണ് തകര്‍ന്നത്.കാലപ്പഴക്കത്തെ തുടര്‍മന്നാണ് ടാങ്ക് തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. കോര്‍പറേഷന്‍ 45ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്. തകര്‍ന്ന ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്.ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവംഇന്ന് പുലര്‍ച്ചെയാണ് സംഭവം. ടാങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും മതിലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ കുടിവെള്ളം മുടങ്ങുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.