കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടി; നിരവധി വീടുകളിൽ വെള്ളം കയറി

Wait 5 sec.

കൊച്ചി തമ്മനം കുത്താപ്പാടി ക്ഷേത്രത്തിന് സമീപമുള്ള കുടിവെള്ള ടാങ്ക് പൊട്ടി. 1.35 കോടി ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് പൊട്ടിയത്. സമീപത്തെ വീടുകളിൽ വെള്ളം കയറി. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.വൻതോതിൽ വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടർന്ന് ഏതാണ്ട് പത്തിലധികം വീടുകളിലേക്ക് വെള്ളം കയറി. സമീപത്തെ വീടുകളുടെ മതിലുകൾ അടക്കം പൂർണമായും തകർന്നു. ഒപ്പം, വാഹനങ്ങൾ ഒഴുകി പോകുന്ന സാഹചര്യവും ഉണ്ടായി. വെള്ളം ശക്തിയായി ഒഴുകിയതിനെ തുടർന്ന് കല്ലും മണ്ണും ചെളിയുമൊക്കെയായിട്ടാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്.ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്കൊത്താപ്പടി തമ്പനത്തുള്ള കൊച്ചി നഗരസഭയുടെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും വെള്ളം ഒഴുകിയെത്തി. ഇതുമൂലം ആരോഗ്യ കേന്ദ്രത്തിലെ മെഡിസിൻസുകൾ പലതും നശിച്ചു പോയിട്ടുണ്ട് എന്ന് ജീവനക്കാർ അറിയിച്ചു. കമ്പ്യൂട്ടറുകൾ പോലുള്ള മറ്റ് ഉപകരണങ്ങൾക്ക് തകരാറുകൾ ഇല്ല.ആലുവയിലെ പെരിയാറിൽ നിന്നും വെള്ളം സംഭരിച്ച ശേഷം തമ്മനത്തെ വീടുകളിലേക്ക് വിതരണം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന ടാങ്കാണ് ഇത്. ഏതാണ്ട് 40 വർഷത്തിൽ അധികം പഴക്കമുള്ള ഒരു കുടിവെള്ള ടാങ്ക് ആണിത്, ടാങ്ക് പൊട്ടിയതിന് ഒരു കാരണം അതിന്റെ കാലപ്പഴക്കം കൊണ്ടാവാം എന്ന് കരുതുന്നു. The post കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടി; നിരവധി വീടുകളിൽ വെള്ളം കയറി appeared first on Kairali News | Kairali News Live.