തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. RTO യുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടക്കുക. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. കുടുംബം ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിഷയത്തിൽ രണ്ട് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് SIT ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം യുവതിയുടെ മരണം വിഷമം ഉണ്ടാക്കിയ കാര്യമാണെന്ന് എസ് എ ടി സൂപ്രണ്ട് ഡോ ബിന്ദു. കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു എന്നും അവർ അറിയിച്ചു. ഡിസ്ചാർജ് സമയത്ത് പനിയോ മറ്റ് കാര്യങ്ങളോ ഉണ്ടായില്ല. ലേബർ റൂമിൽ എല്ലാവിധ ചികിത്സയും നൽകിയിരുന്നതായും ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ നിന്ന് പോകുന്നതുവരെ ഒന്നും പറഞ്ഞിട്ടില്ല. വിഷയം ഗൈനക്കോളജി എച്ച് ഒ ഡി പരിശോധിക്കുമെന്നും എസ് എ ടി സൂപ്രണ്ട് അറിയിച്ചു.ALSO READ: മഴയെത്തും, ഇടിമിന്നലിനൊപ്പം; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്ആശുപത്രി അണുവിമുക്തമായിട്ടാണ് മുന്നോട്ടുപോകുന്നത്. വീട്ടിൽ പോയതിനുശേഷമാണ് പനിയും ചർദ്ദിലും ഉണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. കുട്ടിക്ക് അനക്കം ഇല്ലാത്ത സാഹചര്യത്തിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രോട്ടോക്കോൾ പ്രകാരമാണ് പ്രസവം നടന്നത്. പ്രസവ ശേഷം അണുബാധയുടെ ലക്ഷണം അമ്മയ്ക്കോ കുഞ്ഞിനോ ഉണ്ടായിരുന്നില്ല എന്നും ഡോകട്ർ പറഞ്ഞു.അണുബാധ ഇല്ലെന്ന് ഉറപുവരുത്തിയതാണ്. വീണ്ടും ആശുപത്രിയിൽ എത്തിയത് പനിയും വയറിളക്കവുമയാണ്. ആ സമയത്ത് ശിവപ്രിയയുടെതുന്നൽ ഇളകിയിരുന്നു. മൾട്ടി സ്പെഷ്യലിറ്റി വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ അണുബാധ ഉണ്ടായോ എന്ന് പറയാൻ കഴിയില്ല. വീട്ടിൽ നിന്നും അണുബാധ ഉണ്ടാകാമെന്നും എസ് എ ടി സൂപ്രണ്ട് പറഞ്ഞു.The post കരിക്കകം സ്വദേശിനിയുടെ മരണം; മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും appeared first on Kairali News | Kairali News Live.