തരൂരിന് അന്തസ്സായി രാജിവച്ച് ഇറങ്ങിപ്പോകാം, കോൺഗ്രസ് പുറത്താക്കി രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിന്റെ പക്കൽ നിന്നും ലാഭം നേടാമെന്ന് വിചാരിക്കേണ്ട: രൂക്ഷ വിമർശനവുമായി കെപിസിസി വക്താവ് അനിൽ ബോസ്

Wait 5 sec.

കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. കോൺഗ്രസ് പുറത്താക്കി ‘രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിന്റെ പക്കൽ നിന്നും ലാഭം നേടാം’ എന്ന് തരൂർ വിചാരിക്കേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്വയമേവ പാർട്ടി വിട്ടുപോകുന്നതല്ലാതെ കോൺഗ്രസ് തരൂരിനെ പുറത്താക്കില്ലെന്നും, കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരാതെ ‘മിടുക്കൻ ആകാനാണ് ഭാവമെങ്കിൽ അത് കയ്യിൽ വെച്ചാൽ മതിയെന്നും’ അദ്ദേഹം പോസ്റ്റിൽ പറയുന്നു.ALSO READ: ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 27 ആയി; കുതിപ്പ് തുടർന്ന് വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾപോസ്റ്റിന്റെ പൂർണരൂപംതരൂർ താങ്കൾക്ക് സ്വയമേവ പോകാംകോൺഗ്രസ് പുറത്താക്കി രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിന്റെ പക്കൽ നിന്നും ലാഭം നേടാം എന്ന് വിചാരിക്കേണ്ട ഒന്നോർക്കുക വിയർപ്പോഹരിയിലും സ്വന്തം ഭാര്യയുടെ മരണത്തിലും താങ്കൾ അനുഭവിച്ച പ്രതിസന്ധികളിൽ കോൺഗ്രസ് കൂടെയുണ്ടായിരുന്നു. എളിവനായ ഞാനുംതാങ്കൾ എന്നോട് പങ്കുവെച്ചതൊന്നും ഇവിടെ കുറിയ്ക്കുന്നില്ലഒരുപാട് ഇഷ്ടപ്പെട്ടു ബഹുമാനിച്ചു തരൂരിൽ നിന്നും വ്യക്തിപരമായി ഒരു ലാഭവും നേടിയിട്ടില്ല പക്ഷേ താങ്കളെ വ്യക്തിപരമായി സംരക്ഷിക്കേണ്ട സന്ദർഭങ്ങളിൽ പല കോൺഗ്രസുകാരും മാറി നിന്നപ്പോഴും സംരക്ഷണ കവചം ഒരുക്കാൻ പരിശ്രമം നടത്തിയിട്ടുണ്ട്വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും താങ്കൾ ഏറ്റവും വലിയ പ്രതിസന്ധി ആദ്യം അഭീകരിക്കുന്നത് വിയർപ്പ് ഓഹരി ഇടപാടിലാണ് ലളിത് മോഡിയെന്ന കച്ചവടക്കാരൻ കോൺഗ്രസ് പാർട്ടിയെ ആക്രമിച്ചും / ക്രിക്കറ്റ് രംഗത്തെ വാണിജ്യവൽക്കരിച്ചും കൊണ്ട് പരസ്യമായ ആക്രമണം താങ്കൾക്ക് എതിരെ നടത്തിയപ്പോഴും സുനന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുവന്നപ്പോഴും പലരും താങ്കളെ പിന്തുണക്കാൻ മടിച്ചു നിന്നപ്പോൾ പാർട്ടി താല്പര്യ മുൻനിർത്തി നമ്മൾ കൂടെയുണ്ടായിരുന്നു.ഇന്ത്യയിലെ കോൺഗ്രസിനെയും യുപിഎയുടെ ഗവൺമെന്റിനെയും പ്രതിസന്ധിയിലാക്കുന്ന വിയർപ്പ് ഓഹരി വിവാദം ആളിക്കത്തി, തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ തരൂരിനെ സംരക്ഷിച്ചുകൊണ്ട് ഐക്യദാർഢ്യ പ്രഖ്യാപനം നടത്താൻ ഒരു കോൺഗ്രസ് പ്രവർത്തകരും ആ സന്ദർഭത്തിൽ ഉണ്ടായിരുന്നില്ല എന്നത് മറന്നു പോകരുത്.കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി മന്ത്രി കൂടിയായിരുന്ന തരൂർ വെട്ടിലായ വേളയിൽ ആരും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യംകേരളത്തിൽ ആദ്യമായി തരൂരിന് ഐക്യദാർഡ്യ പ്രഖ്യാപനം നടന്നത് ആലപ്പുഴയിലാണ്ലളിത് മോദിയുടെ കോലം കത്തിച്ച ഏക സ്ഥലം ഇന്ത്യയിൽ ആലപ്പുഴയാണ്. അതിനു നേതൃത്വം നൽകിയത് ഈ എളിയവനാണ്പാർട്ടി ആവശ്യപ്പെട്ട പ്രകാരം തിരുത്താതിരുന്നതിനാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. താങ്കളെ അനുകൂലിച്ചതിൻ്റെ പേരിൽ അർഹതപ്പെട്ട പലതും എനിക്കും നഷ്ടമായി.അതിലൊന്നും കാര്യമില്ല.നഷ്ടബോധം തോന്നിയിട്ടുമില്ല.എന്നാൽ കഴിവും പ്രാഗത്ഭ്യവും പരിഗണിച്ച് കോൺഗ്രസ് പിന്നീടും താങ്കളോട് വിട്ടുവീഴ്ച ചെയ്തുഡോ. മൻമോഹൻ സിംഗ് മുൻകൈയെടുത്ത് പിന്നീട് താങ്കളെ കേന്ദ്ര മാനവ ശേഷി വിഭവ വികസന വകുപ്പ് മന്ത്രിയാക്കി ഒരു തെരഞ്ഞെടുപ്പിന് നടുവിൽ എഐസിസിയുടെ പ്ലീനറി സെഷനിൽ പാർട്ടിയുടെ നയപ്രഖ്യാപനം ദിവസമാണ്സുനന്ദ പുഷ്കറിന്റെ മരണം ശേഷം നടന്ന തെരഞ്ഞെടുപ്പിലും പ്രതിസന്ധികൾക്കിടയിൽമിസ്റ്റർ ശശി തരൂർ 15000 വോട്ടിന് താങ്കൾ കഷ്ടിച്ച് ജയിച്ചു കയറിഇന്ത്യൻ നാഷണൽ കോൺഗ്രസ് മരിച്ചു പണിയെടുത്തു. ഒരു ലക്ഷത്തിൽ നിന്ന് താഴേക്കാണ് ഉള്ള ഇടിവ് എങ്കിലും താങ്കൾ ജയിച്ചു. പക്ഷെ സംഘപരിവാർ രാജ്യമാകമാനം വിജയിക്കുന്നതിന് പങ്കുവഹിച്ചത് തരൂരിന്റെ മൂന്നാമത്തെ ഭാര്യയായ സുനന്ദയുടെ മരണമാണ് എന്നതു മറക്കരുത്.തരൂരിന് വില കൊടുക്കേണ്ടി വന്നില്ല. കോൺഗ്രസിനാണ് വില കൊടുക്കേണ്ടി വന്നത്.എന്നിട്ടും ഒരു കോൺഗ്രസ് പ്രവർത്തകനോ നേതാവോ തരൂരിനെ പരസ്യമായി തള്ളിപ്പറഞ്ഞില്ലകഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ഥാനത്തും അസ്ഥാനത്തും തരൂർ സംഘപരിവാർ രാഷ്ട്രീയത്തിന് വിത്തുപാകുകയാണ് വളവും ജലവും നൽകുകയാണ്.താങ്കൾ എത്ര വലിയവനായാലും ഇനി വെച്ചുപൊറുപ്പിക്കാനാകില്ല എന്നത് യാഥാർത്ഥ്യം.വ്യക്തി ബന്ധങ്ങൾക്ക് എല്ലാകാലത്തും വലിപ്പച്ചെറുപ്പം നോക്കാതെ പരിഗണന കൊടുക്കുന്ന ഒരു സാധാരണ വ്യക്തി മാത്രമാണ് നമ്മൾനിരവധി ഘട്ടങ്ങളിൽ ന്യായീകരിച്ചു. രാജ്യാന്തര നയങ്ങളുമായി ബന്ധപ്പെട്ടും തീവ്രവാദ ആക്രമണത്തിനെതിരെ ക്യാമ്പയിനുകളുമായി പോയപ്പോൾ പോലും മിസ്റ്റർ തരൂർ താങ്കൾക്ക് അനുകൂലമായി സൈബർ ഇടങ്ങളിലും പൊതു സംവാദത്തിലും ഇടപെട്ടു. പാർട്ടിയുടെ നിലപാടിന് ദോഷം വരാതെ പല സന്ദർഭങ്ങളിലും സംരക്ഷിക്കാൻ പരിശ്രമിച്ചു. അനുകൂലിച്ചിട്ടുമുണ്ട്.പക്ഷേ ഈ നാടിനു വേണ്ടി ജീവൻ കൊടുത്ത ഇന്ദിരയുടെ, രാജീവിന്റെ പിൻതലമുറയെ അങ്ങനെ കുടുംബവാഴ്ച എന്ന് ആക്ഷേപിച്ചു മുന്നോട്ടു പോകാൻ താങ്കൾ തുടങ്ങിയ സാഹചര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലതാങ്കളോട് എന്നതാണ് എന്നിലെ കോൺഗ്രസുകാരൻ്റെ തീരുമാനംപാരമ്പര്യം ഞാനും പാരമ്പര്യത്തിലൂടെ വന്നയാളാണ് അതു മഹത്തരവും ആണ്എൻറെ മുത്തച്ഛൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു എൻറെ പിതാവ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി ജീവിച്ചു മരിച്ചു. എല്ലാ വസ്തുവകകളും നശിപ്പിച്ച ആളാണ്.അദ്ദേഹവും ഞാനും ഒന്നും നേടിയിട്ടില്ല ഞങ്ങളെ അറിയുന്നവർക്ക് അറിയാംതരൂരിന് അഞ്ചുരൂപ മെമ്പർഷിപ്പ് പോലുമില്ലാതെ കിട്ടിയതൊക്കെ ലാഭമാണ്. കോൺഗ്രസിൻറെ പേരിൽ ഇന്നും എംപിയാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പറാണ് , ഒരു പാർലമെൻററി സമിതിയുടെ ചെയർമാൻ ആണ്.പ്രതിപക്ഷത്തിരിക്കുന്ന ഈ കെട്ട കാലത്ത് പോലും നിങ്ങൾ പദവിയിലാണ്സ്ഥാനത്തും അസ്ഥാനത്തുംകോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും ആക്രമിക്കുമ്പോഴും മാസം എണ്ണി വാങ്ങുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൈപ്പത്തി ചിനത്തിൽ ജയിച്ചതിന്റെ ആനുകൂല്യവും അംഗീകാരവും ആണ്.വിദേശ രാജ്യങ്ങളിൽ പോലും താങ്കളും വിൽക്കുന്നത് ഇന്ത്യൻ പാർലമെൻറ് പ്രവിലേജ് ആണ്കോൺഗ്രസും കേരളത്തിലെ ജനങ്ങളും തന്നതാണ് അതെന്ന് മറന്നു പോകരുത്പലവഴികളിൽ പണം വരുന്ന താങ്കൾക്ക് ഒരുപക്ഷേ ഇതൊക്കെ നക്കാ പിച്ചയാകാം.നിരവധി ആളുകളുടെ ചോരയും നീരും വിയർപ്പാക്കിയതിന്റെ അപ്പക്കഷണം ആണ് താങ്കൾ നുണയുന്നത് എന്ന് ഓർക്കുക. നന്ദികേട് തുടരാനാണ് ഭാവമെങ്കിൽ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രതികരിക്കും.ലക്ഷ്യം പാർട്ടിയിൽ നിന്ന് പുറത്താകലാണ് എന്ന് ഞങ്ങൾക്കറിയാംമിസ്റ്റർ തരൂർ നാലു പതിറ്റാണ്ട് പാരമ്പര്യമുള്ള കോൺഗ്രസ് അനുഭവത്തിൽനിന്ന് പറയുകയാണ്കോൺഗ്രസിൽ നിന്ന് പുറത്താക്കി ബിജെപി ആകാമെന്ന് വ്യാമോഹം താങ്കൾക്ക് വേണ്ടസ്വയം പുറത്തു പോകുന്നതല്ലാതെ കോൺഗ്രസ് പുറത്താക്കില്ലആക്കിയാൽ കൂറുമാറ്റ നിയമത്തിൻ്റെ പരിധിക്ക് അകത്തു വരാതെ മിടുക്കൻ ആകാനാണ് ഭാവമെങ്കിൽ അത് കയ്യിൽ വച്ചാൽ മതിവിശ്വ പൗരൻ ആയിരിക്കാം പക്ഷേ താങ്കളുടെ അവസരവാദ സമീപനവും കുബുദ്ധിയും കൈയിൽ വെച്ചാൽ മതി.കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രത്യേകമായി പറഞ്ഞാൽ രാഹുൽഗാന്ധിക്കെതിരെ G 23ഉണ്ടായിരുന്നല്ലോ അവരിൽ എത്രപേർ ജീവിച്ചിരിപ്പുണ്ട് ?എത്രപേർ ജനമന മനസ്സിൽ ഉണ്ട് ?ഇപ്പോൾ ആരൊക്കെ അവശേഷിക്കുന്നുണ്ട് ?അവർക്കൊക്കെ അവരുടെ സംസ്ഥാനങ്ങളിൽ എന്താണ് റോൾ ? അതൊന്നു പരിശോധിച്ചാൽ മതിയാവും താങ്കൾ കാണിച്ചു കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തിയും വങ്കത്തരമാണെന്നറിയാൻതാങ്കളെ ഒരുപാട് സ്നേഹിച്ചു ഒട്ടേറെ ബഹുമാനിച്ചു.താങ്കൾ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട് വാത്സല്യം തന്നിട്ടുണ്ട് എന്നെ കരുതിയിട്ടുണ്ട് അതൊന്നും മറക്കുന്നില്ലതിരിച്ചും അതിനനുസരിച്ച് ബഹുമാനവും സ്നേഹവും കരുതലും തന്നു. പ്രസ്ഥാനത്തിൻറെ ഭാഗമായ വളരെ യോഗ്യനായ ഒരു നേതാവ് എന്ന കാഴ്ചപ്പാടോടെ താങ്കളെ ഒരുപാട് ന്യായീകരിച്ചു.ഇപ്പോൾ താങ്കൾ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും ഓർത്ത് കുറ്റബോധമുണ്ട്. താങ്കൾ വെറുമൊരു നാലാംകിട കച്ചവടക്കാരൻ ആണ് അവസരവാദിയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ അഴകിയ രാവണൻ എന്ന് ആളുകൾ വിളിക്കുന്ന സ്ഥിതിയായി മനസ്സിൽ നിന്നും മായ്ക്കാൻ ശ്രമിക്കുകയാണ്താങ്കൾക്ക് അതുകൊണ്ട് നഷ്ടമുണ്ടാകില്ല ലാഭം താങ്കൾ നേടികൊള്ളുക മൂവർണ്ണക്കൊടിയും കൈപ്പത്തി ചിഹ്നവും നെഞ്ചേറ്റിലാളിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഈ മണ്ണിൽ ഉണ്ട് ഫലേച്ഛ കൂടാതെ കർമ്മം ചെയ്യുന്നവർഅവർ ഇവിടെയൊക്കെ തന്നെ ഉണ്ടാവും കാലം താങ്കളുടെ കവിളിൽ ചതിയൻ എന്ന് കുറിക്കാതിരിക്കട്ടെNB: പാരമ്പര്യത്തിന്റെ മഹത്വം അറിയാൻ താങ്കൾ മിനിമം സ്വന്തം മക്കളിലേക്ക് / കുടുംബത്തിലേക്ക് നോക്കുകഅപ്പോൾ അറിയാൻ കഴിയും താങ്കളുടെ മക്കൾ വിൽക്കുന്നത് താങ്കളെ ആണെന്ന് അതാണ് തനത് പാരമ്പര്യംസംഘപരിവാറിന്റെ കുടുംബ പാരമ്പര്യങ്ങൾ എടുത്താൽ ലാഭം മാത്രം എടുത്ത ഒരു തലമുറയുടെ ക്യൂകാണാൻ കഴിയും.നെഹ്റു എന്ന പ്രധാനമന്ത്രിയെ താങ്കൾക്ക് വിമർശിക്കാം പക്ഷേ ഈ രാജ്യം സൃഷ്ടിക്കാൻ 10 വർഷത്തോളം ജയിലിൽ കിടന്ന നെഹ്റുവിനെയും, വർഗീയതയോട് സന്ധി ചെയ്യാതെ തീവ്രവാദത്തോട് ചേർന്ന് നിൽക്കാതെ ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ഇന്ദിരയെയും, രാജീവിനെയും മറന്നു കൊണ്ട് ആവരുത് താങ്കളുടെ കുഴലൂത്ത് പാട്ട്അല്ലെങ്കിൽ അന്തസായി രാജി വച്ച് ഇറങ്ങിപ്പോകാംThe post തരൂരിന് അന്തസ്സായി രാജിവച്ച് ഇറങ്ങിപ്പോകാം, കോൺഗ്രസ് പുറത്താക്കി രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിന്റെ പക്കൽ നിന്നും ലാഭം നേടാമെന്ന് വിചാരിക്കേണ്ട: രൂക്ഷ വിമർശനവുമായി കെപിസിസി വക്താവ് അനിൽ ബോസ് appeared first on Kairali News | Kairali News Live.