കൊച്ചി തമ്മനം കുത്താപ്പാടി ക്ഷേത്രത്തിന് സമീപമുള്ള 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക് പൊട്ടിയ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക. ടാങ്കിന്റെ ഭിത്തി ഇളകിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റവന്യൂ അധികാരികളാണ് നഷ്ടപരിഹാരം കണക്കാക്കുകയെന്നും ജലവിതരണം തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. 11:00 മണിക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും.രതീഷ് കുമാറാണ് സൂപ്രണ്ടിങ് എന്‍ജിനിയര്‍. കുടിവെള്ളം ടാങ്ക് പൊട്ടിയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രദേശത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി പുരോഗമിക്കുകയാണ്. അതേസമയം നഗരത്തിലെ 30 ശതമാനം പ്രദേശത്ത് ജലവിതരണം തടസ്സപ്പെടും. ചേരാനെല്ലൂര്‍ പഞ്ചായത്ത്, തൃപ്പൂണിത്തുറ, പേട്ട ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും. വേഗത്തില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.Also read – ‘ആറ്റുകാൽ കുത്തിയോട്ടത്തെ ‘പീഡനം’ എന്ന് വിളിച്ചവർ; ‘കാവി’വിശ്വാസികൾക്ക് പറ്റിയ ‘കപട’വിശ്വാസി’; പി ശ്രീലേഖയുടെ ബിജെപി സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്ജലസംഭരണിയില്‍ വെള്ളം നിറയ്ക്കും മുന്‍പ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടും. സംഭരണിയുടെ അടിത്തറ ഇരുന്നുപോയതാണ് അപകട കാരണമെന്ന് തന്നെയാണ് പ്രാഥമിക നിഗമനംThe post കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടിയ സംഭവം; സ്ഥലം സന്ദര്ശിച്ച് ജില്ലാ കളക്ടര് ജി പ്രിയങ്ക appeared first on Kairali News | Kairali News Live.