സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് ആണ് ഉള്ളത്.Also read: മഴ കനക്കുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)പുറപ്പെടുവിച്ച സമയവും തീയതിയും 05.15 PM; 15/11/2025അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST dated 15/11/2025Time of issue 1715 hr IST (Valid for next 3 hours)Thunderstorm and lightning with Heavy rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the Kottayam (ORANGE ALERT: Valid for next 3 hrs) district of Kerala.IMD-KSEOC-KSDMAThe post ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത appeared first on Kairali News | Kairali News Live.