തിരുമല അനിലിന് പിന്നാലെ ആനന്ദും: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ജീവനൊടുക്കി

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ജീവനൊടുക്കി. തൃക്കണ്ണാപുരത്ത് വിമത സ്ഥാനാർഥിയായി നിന്ന ബിജെപി നേതാവ് ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്നുള്ള ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചിരുന്നു.തന്നെ അവഗണിച്ച് മണ്ണ് മാഫിയക്കാരനായ ആളെ സ്ഥാനാർത്ഥിയായി നിർത്തി. ഇതിൽ മനനൊന്താണ് ആത്മഹത്യയെന്ന് ആനന്ദിൻ്റെ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞു. തൻ്റെ ഭൗതികശരീരം കാണാൻ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും അനുവദിക്കരുതെന്നും ആത്മഹത്യക്കുറിപ്പിൽ ആനന്ദ് പറഞ്ഞു.താൻ 16 വയസ്സു മുതൽ ആർഎസ്എസിൻ്റെ പ്രവർത്തകനാണെന്നും തുടർന്ന് എം. ജി കോളേജിൽ ബിരുദ വിദ്യാർത്ഥിയായി പഠിക്കുമ്പോൾ ആർഎസ്എസിനെ മുഖ്യശിക്ഷയും കോളേജ് യൂണിയൻ്റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.അതിനുശേഷം ആർഎസ്എസിൻ്റെ പ്രചാരക്കായി മുഴുവൻ സമയ പ്രവർത്തകനായി കോഴിക്കോട് കുന്നമംഗലം താലൂക്കിൽ പ്രവർത്തിച്ചു അതിനുശേഷം തിരിച്ചുവന്ന് തിരുവനന്തപുരത്ത് RSS ൻ്റെ തിരുമല മണ്ഡൽ തൃക്കണ്ണാപുരം മണ്ഡൽ കാര്യവാഹ്, തിരുമല മണ്ഡലത്തിൻ്റെ ശാരീരിക പ്രമുഖ തിരുമല ഉപനഗരത്തിൻ്റെ ശാരീരിക പ്രമുഖ തിരുമല ഉപ നഗരത്തിൻ്റെ സഹകാര്യവാഹ് അങ്ങനെ വിവിധ ചുമതലകളിൽ പ്രവർത്തിച്ചുവെന്നും ആനന്ദ് തൻ്റെ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞു.The post തിരുമല അനിലിന് പിന്നാലെ ആനന്ദും: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ജീവനൊടുക്കി appeared first on Kairali News | Kairali News Live.