എളുപ്പത്തിൽ ഉണ്ടാക്കാൻ ഒരു റൈസ് ആണോ അന്വേഷിക്കുന്നത്? റെസിപ്പി ഇതാ

Wait 5 sec.

കറി ഉണ്ടക്കാൻ മടിയുള്ള ദിവസം ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണ് ബീറ്റ്റൂട്ട് റൈസ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന നോക്കാംആവശ്യ സാധനങ്ങൾ:ബീറ്ററൂട്ട് – 1 എണ്ണംസവാള – ചെറുതായി അരിഞ്ഞത്വെളുത്തുള്ളി – ചെറുതായി അരിഞ്ഞത്പച്ചമുളക് – 2 എണ്ണംമഞ്ഞൾ പൊടി – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്ബസുമതി അരി – 1 കപ്പ്തേങ്ങാ ചിരകിയത് – ആവശ്യത്തിന്കടുക് , ജീരകം – ആവശ്യത്തിന്എണ്ണ- ആവശ്യത്തിന്Also read: വീക്കെൻഡ് സ്പെഷ്യൽ: സോഫ്റ്റ് ‘ആലു പൊറോട്ട’ എളുപ്പത്തിൽ തയ്യാറാക്കാംഉണ്ടാക്കുന്ന വിധം:ആദ്യം ചോറ് ഉണ്ടാക്കി വെയ്ക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച ശേഷം കടുകും ജീരകവും പൊട്ടിച്ച് എടുക്കുക. അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചേർത്ത് കൊടുക്ക. നന്നായി മൂപ്പിച്ച ശേഷം അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ചീകി വെച്ചിരിക്കുന്ന ബീറ്ററൂട്ട് ചേർത്ത് നന്നായി വേവിക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം. ഉപ്പും മഞ്ഞളും ചേർക്കാൻ മറക്കരുത്. നന്നായി വെന്ത് വരുമ്പോൾ ചോറ് ചേർത്ത് ചെറിയ തീയിൽ ഇളക്കുക. ബീറ്റ്റൂട്ട് റൈസ് റെഡി.The post എളുപ്പത്തിൽ ഉണ്ടാക്കാൻ ഒരു റൈസ് ആണോ അന്വേഷിക്കുന്നത്? റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.