പാലത്തായി പീഡനക്കേസ്: വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍

Wait 5 sec.

പാലത്തായി പീഡനക്കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് ഉണ്ടായിരുന്നു. കേസിൽ പോരായ്മ ഉണ്ടായപ്പോൾ ഇടപ്പെട്ടു. കേസിൽ പരാതി ഉണ്ടായപ്പോൾ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കേരള പൊലീസ് അഭിനന്ദനം അർഹിക്കുന്നു.ലീഗ്, എസ്ഡിപിഐ പ്രവർത്തകർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. കേസിലെ സർക്കാർ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഷൈലജ ടീച്ചര്‍ പറഞ്ഞു.ALSO READ: തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി; മുട്ടടയിലെ സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിലില്ലഎസ്ഡിപിഐ മറ്റും ഒരുപാട് അപവാദ പ്രചരണങ്ങൾ നടത്തി. ഇപ്പോഴും അത്തരം പ്രചരണം നടത്തുന്നുവെന്ന് ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിനാണ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും (20 വർഷം വീതം) ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്.The post പാലത്തായി പീഡനക്കേസ്: വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍ appeared first on Kairali News | Kairali News Live.