ഇന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ഒട്ടുമിക്ക ആളുകൾക്കും വാട്ട്സ്ആപ്പ് ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. മെസ്സേജ് അയക്കാനും, സ്റ്റാറ്റസ് ഇടാനും, കാണാനുമൊക്കെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മൾ. പല ഓഫീസുകളിലും പ്രധാനപ്പെട്ട മെസ്സേജുകൾ പോലും വാട്ട്സ്ആപ്പ് വഴിയാണ് അയക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രധാനപ്പെട്ട ആശയ വിനിമയങ്ങൾ നടക്കാറുണ്ട്.ഓരോ ദിവസവും പുതിയ അപ്ഡേറ്റുകൾ വാട്ട്സ്ആപ്പിൽ എത്താറുണ്ട്. മെസ്സേജ് അയക്കുന്നതിലെ മാറ്റം, സ്റ്റാറ്റസ് അപ്ഡേഷനിലെ മാറ്റം, ചാനൽ ഉപയോഗം, പ്രൊഫൈൽ ഫോട്ടോ തുടങ്ങി എല്ലാത്തിലും അപ്ഡേഷൻ ദിനപ്രതി ഉണ്ടാകാറുണ്ട്. പെട്ടന്ന് നമ്പർ സേവ് ചെയ്യാത്ത ഒരാൾക്ക് വാട്ട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം.Also read: സ്മാർട്ട്ഫോണിന്റെ കാമറയും, കവറും എങ്ങനെ വൃത്തയായി സൂക്ഷിക്കാം: ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുംആർക്കാണോ മെസ്സേജ് അയക്കേണ്ടത് , അവർ ഏതെങ്കിലും ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ആ ഗ്രൂപ്പ് തുറക്കുക. ശേഷം അംഗങ്ങളുടെ പട്ടികയിൽ വ്യക്തിയുടെ ഫോൺ നമ്പർ കണ്ടെത്തി അതിൽ ടാപ്പ് ചെയ്യുക. പോപ്പ്-അപ്പ് വിൻഡോയിൽ “സന്ദേശം” ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോൺ നമ്പർ സേവ് ചെയ്യാതെ നേരിട്ട് സന്ദേശം അയയ്ക്കാൻ കഴിയുന്ന ഒരു ചാറ്റ് വിൻഡോ തുറക്കും. അതിലെ മെസ്സേജ് അയക്കാൻ സാധിക്കുന്നതാണ്.അല്ലെങ്കിൽ മറ്റാരുടെയെങ്കിലും അല്ലെങ്കിൽ സ്വന്തം ചാറ്റിലേക്ക് മെസ്സേജ് അയക്കേണ്ട ആളുടെ നമ്പർ അയക്കുക. ശേഷം ആ നമ്പറിൽ ടാപ്പ് ചെയ്യുക. അപ്പോഴും പോപ്പ്-അപ്പ് വിൻഡോ വരും. അതിൽ “സന്ദേശം” ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം മെസ്സേജ് അയക്കുക.Keywords: WhatsApp tips, send WhatsApp without saving contact, WhatsApp tricks, വാട്ട്സ്ആപ്പ് ടിപ്സ്The post WhatsApp tips | നമ്പർ സേവ് ചെയ്യാതെ വാട്ട്സ്ആപ്പിൽ മെസ്സേജ് അയക്കാം; ഈ എളുപ്പവഴി അറിയാമോ? appeared first on Kairali News | Kairali News Live.