ദില്ലി സ്ഫോടനം: ഐ20 കാറിന്‍റെ മുൻ ഉടമ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതമാക്കി ഏജൻസികൾ

Wait 5 sec.

ദില്ലി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാറിന്‍റെ മുൻ ഉടമ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ. ഇയാൾ ഹരിയാന സ്വദേശിയാണെന്നാണ് സൂചന. കാർ ഇയാൾ ആർക്കാണ് വിറ്റത് എന്ന് കണ്ടുപിടിക്കാൻ വിശദ അന്വേഷണം നടക്കുന്നുണ്ട്. കാറ് വിറ്റത് പുൽവാമ സ്വദേശിക്കെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതേസമയം, പരുക്കേറ്റവരെ സന്ദർശിക്കാൻ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത എൽ എൻ ജി പി ആശുപത്രിയിൽ എത്തി. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ഉന്നത തല യോഗം നാളെ നടക്കും. അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.ALSO READ; ‘ശബ്ദം കേട്ടപ്പോൾ തന്നെ ആകെ മരവിച്ച് പോയി… രക്ഷപ്പെട്ടത് ആശ്വാസം’: ദില്ലി സ്‌ഫോടനം നേരിട്ടുകണ്ട ഞെട്ടൽ മാറാതെ അനീഷ്ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇന്ന് വൈകുന്നേരം 6.55 ഓടെയായിരുന്നു ദില്ലിയെ നടുക്കിയ സ്ഫോടനം നടന്നത്. സിഗ്നലിൽ നിർത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. ചുറ്റുമുണ്ടായിരുന്ന കാറുകളും സ്ഫോടനത്തിൽ തകർന്നു. പതിമൂന്ന് പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.The post ദില്ലി സ്ഫോടനം: ഐ20 കാറിന്‍റെ മുൻ ഉടമ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതമാക്കി ഏജൻസികൾ appeared first on Kairali News | Kairali News Live.