രാഹുൽ ഗാന്ധിയുടെ കാടാറുമാസം നാടാറുമാസം കൊണ്ട് ബിജെപിയെ നേരിടാനാവില്ലെന്ന് വിമര്‍ശിച്ച് ഡെക്കൻ ക്രോണിക്കിള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജെ ജേക്കബ്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് കോണ്‍ഗ്രസിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. നിന്ന നില്‍പ്പില്‍ ഓരോ സാധനങ്ങള്‍ ഉണ്ടാക്കി അതില്‍ നിന്ന് നരേന്ദ്ര മോദിയെ വെല്ലാൻ ആകില്ല. ബിജെപി 24×7 ഇലക്ഷൻ മെഷീനാണ്. എങ്ങനെയാണ് ഒരു ഇലക്ഷൻ ജയിക്കേണ്ടതെന്നുള്ള തന്ത്രം ഓരോ നിമിഷവും ചിന്തിക്കുന്നവരാണ്. അതിനെതിരെയാണ് ഇടയ്ക്ക് വന്ന് എന്തെങ്കിലും ഒന്ന് പറഞ്ഞ് അന്തരീക്ഷത്തിലേക്ക് പോകുന്ന കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയമെന്ന് കെ ജെ ജേക്കബ് പറഞ്ഞു.ഒരു വ്യക്തി എന്ന നിലയ്ക്ക് ഗംഭീരനായ മനുഷ്യനും എന്നാല്‍ നിങ്ങള്‍ എതിരിടുന്നത് ആര്‍എസ്എസിനെയാണെന്ന് മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധിയെന്ന് പറയേണ്ടി വരുെമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ എതിര്‍ക്കുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളാണെന്ന് രാഹുല്‍ ഗാന്ധിയെന്ന് പറയാനാകും. ബിജെപിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുക എന്നത് മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി. നിന്ന നില്‍പ്പില്‍ ഓരോ കാര്യങ്ങളുണ്ടാക്കി അതില്‍ ഒരിക്കലും രാഹുല്‍ ഗാന്ധിക്ക് മോദിയെ വെല്ലാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.അമിത് ഷാ ഗ്രാമങ്ങളില്‍ പോയി ഇവിടെ നൂറ് കോടി രൂപയുടെ ക്ഷേത്രം പണിയും എന്ന് പറയുമ്പോള്‍, നിങ്ങള്‍ക്ക് ക്ഷേത്രങ്ങല്ല വേണ്ടതെന്നും നിങ്ങളുടെ മക്കളെ സ്കൂളുകളില്‍ വിടാനും അവര്‍ക്ക് പോഷകാഹാരം ഉരപ്പുവരുത്തുന്നതുമാണ് അത്യാവശ്യമായി വേണ്ടത് എന്നുള്ളത് അവരെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്. എന്നാല്‍ അത് രാഹുല്‍ ചെയ്യുന്നില്ല. ആര്‍എസ്എസിന് എങ്ങനെയാണ് വോട്ട് പിടിക്കേണ്ടത് എന്നറിയാം. എന്നാല്‍ അതല്ലാത്ത ഒരു രാഷ്ട്രീയമാണ് വേണ്ടത്. നിന്ന നില്‍പ്പില്‍ എന്തൊക്കെയോ പറയുന്ന, മാധ്യമ ചര്‍ച്ചകള്‍ കൊണ്ട് മാത്രം രാഷ്ട്രീയം കൊണ്ടു പോകാൻ പറ്റുമെന്ന് വിചാരിക്കുന്നവരാണ് കോണ്‍ഗ്രസിൻ്റെ തലപ്പത്തുള്ളവരെന്ന് കെ ജെ ജേക്കബ് വിമര്‍ശിച്ചു.The post “രാഹുൽ ഗാന്ധിയുടെ ‘കാടാറുമാസം നാടാറുമാസം’കൊണ്ട് ബിജെപിയെ നേരിടാനാവില്ല”: മാധ്യമപ്രവര്ത്തകൻ കെ ജെ ജേക്കബ് appeared first on Kairali News | Kairali News Live.