വിമാനത്തിൽ മദ്യലഹരിയിൽ അതിക്രമം: മലയാളി യാത്രക്കാരൻ പിടിയിൽ

Wait 5 sec.

അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വെച്ച് മദ്യലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരനെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ (25) ആണ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് പിടിയിലായത്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം അർഫാനെ കസ്റ്റഡിയിലെടുക്കുകയും, നിയമനടപടികൾക്കായി ഇയാളെ നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു.The post വിമാനത്തിൽ മദ്യലഹരിയിൽ അതിക്രമം: മലയാളി യാത്രക്കാരൻ പിടിയിൽ appeared first on Arabian Malayali.