‘തൃക്കണ്ണാപുരം മേഖലയിൽ ബിജെപി – ആർഎസ്എസ് ഭിന്നത രൂക്ഷം’: എൽഡിഎഫ് സ്ഥാനാർഥി അജിൻ

Wait 5 sec.

തൃക്കണ്ണാപുരം മേഖലയിൽ ബിജെപി – ആർഎസ്എസ് ഭിന്നത രൂക്ഷമാണെന്ന് തൃക്കണ്ണാപുരം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അജിൻ. പ്രാദേശിക ബിജെപി നേതൃത്വത്തിന് മണൽ മാഫിയയുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൻ്റെ ഭാഗമായിട്ടാണോ ബിജെപി സ്ഥാനാർഥിയെ നിശ്ചയിച്ചതെന്നും സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിഞ്ഞതിനുശേഷം ആനന്ദ് തമ്പിയെ നേരിട്ട് കണ്ടിരുന്നു. പക്ഷേ ഒന്നും സംസാരിച്ചില്ല. സാമൂഹ മാധ്യമത്തിലൂടെ മാത്രമാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം അറിഞ്ഞത്. ആനന്ദ് ആർഎസ്എസുകാരൻ തന്നെയെന്നും സിപിഐഎം പറഞ്ഞു.ALSO READ: ‘മണ്ണ് മാഫിയ സംഘം ആർ എസ് എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കി’; ജീവനൊടുക്കിയ ബിജെപി നേതാവിന്റെ ആത്മഹത്യാക്കുറിപ്പിൽ മണ്ണ് മാഫിയക്കാരനായ ആർഎസ്എസിന്റെ കാര്യവാഹിന്റെ പേരുംഅതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനാലാണ് ബിജെപി നേതാവായ ആനന്ദ് തമ്പി ജീവനൊടുക്കിയത്. തൻ്റെ 16-ാം വയസ്സു മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്നാല്‍ തന്നെ ത‍ഴഞ്ഞ് മണല്‍ മാഫിയയുമായി ബന്ധമുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയെന്നും ആനന്ദ് തമ്പി തൻ്റെ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞു.The post ‘തൃക്കണ്ണാപുരം മേഖലയിൽ ബിജെപി – ആർഎസ്എസ് ഭിന്നത രൂക്ഷം’: എൽഡിഎഫ് സ്ഥാനാർഥി അജിൻ appeared first on Kairali News | Kairali News Live.