മോര് കറിക്ക് മലയാളികൾക്കിടയിൽ പ്രത്യകം ഫാൻബേസ് തന്നെയുണ്ട്. വേഗത്തിൽ തയ്യാറാക്കാം, പാചകത്തിലെ തുടക്കക്കാരാണെങ്കിൽ പോലും പെട്ടന്ന് ഉണ്ടാക്കാൻ സാധിക്കും എന്നതൊക്കെയാണ് മോര് കറി പ്രിയവിഭവമാകുനുള്ള ചില കാരണങ്ങൾ. മോരു കറി എന്തുകൊണ്ടാണ് എപ്പോ‍ഴും മഞ്ഞ നിറത്തിൽ തയ്യാറാക്കുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അതിന് ചില പ്രത്യേക കാരണങ്ങളുണ്ട്.മഞ്ഞൾപ്പൊടി ചേർക്കുന്നത് കൊണ്ടാണ് മോര് കറിക്ക് മഞ്ഞനിറം ലഭിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നിറത്തിനും മണത്തിനും ഗുണത്തിനുമാണ് മഞ്ഞൾ പൊടി ചേർക്കുന്നതെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്. പ്രോട്ടീനും വിറ്റാമിനും കാൽസ്യവും ഇരുമ്പും സിങ്കുമൊക്കെ അടങ്ങിയിരിക്കുന്നതാണ് മഞ്ഞൾ പൊടി. ഇത് മോര് കറിയിൽ ചേർക്കുന്നതിന് ഗുണത്തേക്കാളുപരി മറ്റു പല കാര്യങ്ങളുമുണ്ട്.Also Read: അരിയും ഉഴുന്നും വേണ്ട; പതിനഞ്ച് മിനിറ്റിൽ ഉണ്ടാക്കാം ഈ കിടിലൻ ദോശ..!നിറം ലഭിക്കാനും രുചി ലഭിക്കാനും മാത്രമല്ല മഞ്ഞപ്പൊടി മോര് കറിയിൽ ചേർക്കുന്നത്. പാലിൽ നിന്നാണ് മോര് കറി ഉണ്ടാക്കുന്നത് എന്നതിനാൽ തന്നെ പെട്ടന്ന് കറി കേടാകാനുള്ള സാധ്യത കൂടും അതിനാൽ തന്നെ മഞ്ഞൾ ചേർത്താൽ അതിനുള്ള സാധ്യത കുറയും. കൂടാതെ മഞ്ഞൾപ്പൊടി കറിയിൽ ബാക്ടീരിയയുടെ വളർച്ചയെ പ്രതിരോധിക്കുകയും ചെയ്യും.ചുരുക്കി പറഞ്ഞാൽ നിറം മാത്രമല്ല മഞ്ഞൾ പൊടി മോര് കറിയിൽ ചേർക്കുന്നത് കൊണ്ട് ലഭിക്കുന്നത്. ആരോഗ്യപരമായി ഗുണങ്ങളും കറി കേടാകാതെ ഇരിക്കാനുമൊക്കെ മഞ്ഞൾ പൊടി മോര് കറിയെ സഹായിക്കാറുണ്ട്.The post മോരുകറിക്ക് മഞ്ഞനിറം ഉണ്ടായിരിക്കണം: അതിനുപിന്നിൽ പഴമയുടെ ഒരു ശാസ്ത്രീയവശമുണ്ട് appeared first on Kairali News | Kairali News Live.