മ‍ഴ തകർക്കും: ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 5 ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യത

Wait 5 sec.

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യത പ്രവചിച്ചു. ഇന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. നവംബർ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18 ന് കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ALSO READ; മൂന്ന് വർഷത്തെ കുടിപ്പക കൂട്ടത്തല്ലായി: നാദാപുരത്ത് നൂറോളം വിദ്യാർത്ഥികൾ ഏറ്റുമുട്ടി; നിരവധി പേർക്ക് പരുക്ക്കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/11/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, തെക്കു പടിഞ്ഞാറൻ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.The post മ‍ഴ തകർക്കും: ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 5 ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യത appeared first on Kairali News | Kairali News Live.