കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിൻ്റെ എം ഡി എം എ വേട്ട. കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റംഷാദാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഡെൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ച് ഉച്ചയോടെയാണ് റംഷാദ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ രാസലഹരി എത്തിച്ചത്. ALSO READ; മൂന്ന് വർഷത്തെ കുടിപ്പക കൂട്ടത്തല്ലായി: നാദാപുരത്ത് നൂറോളം വിദ്യാർത്ഥികൾ ഏറ്റുമുട്ടി; നിരവധി പേർക്ക് പരുക്ക്257 ഗ്രാം എം ഡി എം എയാണ് പൊലീസ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞദിവസം പന്തീരങ്കാവിൽ വച്ച് 10 കിലോ കഞ്ചാവ് ഡെൻസാഫ് സംഘം പിടികൂടിയിരുന്നു.News summary: Ramshad, a native of Kozhikode, was arrested in a MDMA hunt by Dansaf and police. The police seized 257 grams of MDMA.The post കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.