ഷാര്‍ജ | സി എം ശഫീഖ് നൂറാനി രചിച്ച ‘The Prophetic Economy: A Blueprint for Justice and Prosperity’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ ഫോറം 1ല്‍ വച്ച് വൈകിട്ട് അഞ്ചിനാണ് പ്രകാശനം. ഇതോടനുബന്ധിച്ചുള്ള പുസ്തക ചര്‍ച്ച നാളെ രാത്രി 7.30ന് ദുബൈയിലെ അബു ഹായില്‍ നടക്കും.ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ദുബൈ സിറാജ് ഡെയ്‌ലി മാനേജര്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സിറാജ് ഡെയ്‌ലി എഡിറ്റര്‍ ശരീഫ് കാരശ്ശേരി, ഡോ. അബ്ദുന്നാസര്‍ വാണിയമ്പലം, ആര്‍ എസ് സി. യു എ ഇ സെക്രട്ടറി മുഹമ്മദ് ഫബാരി, ഗ്രന്ഥകാരന്‍ സി എം ശഫീഖ് നൂറാനി ചര്‍ച്ചയില്‍ സംസാരിക്കും.മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് മുദരിസും ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ് സി എം ശഫീഖ് നൂറാനി. അഞ്ചാമത് ‘ഷാര്‍ജ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജ്’ നേടിയ മലൈബാര്‍ ഫൗണ്ടേഷന്റെ കീഴിയുള്ള മലൈബാര്‍ പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.