ബിഹാറില്‍ ജയിച്ചത് എന്‍ഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്‍; രമേശ് ചെന്നിത്തല

Wait 5 sec.

തിരുവനന്തപുരം| ബിഹാറില്‍ ജയിച്ചത് എന്‍ഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ്. ഇനി എന്തുവേണമെന്ന് എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും സംഭവിച്ചതു തന്നെയാണ് ബിഹാറിലും ഉണ്ടായത്. ഇക്കാര്യം എല്ലാ പാര്‍ട്ടികളും ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ജനങ്ങള്‍ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. എല്‍ഡിഎഫ് ഭരണം ജനങ്ങള്‍ക്ക് മടുത്തു. ബിജെപിയുമായി എല്‍ഡിഎഫ് കൈ കോര്‍ക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കോടതി ഇടപെടലില്‍ വന്‍ സ്രാവുകള്‍ അകത്താകുന്നുണ്ട്. അടുത്തത് പത്മകുമാര്‍ അകത്താകും. മന്ത്രിമാര്‍ ഉള്‍പ്പെടെ അഴിയെണ്ണേണ്ടിവരും. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.