കേരള മീഡിയ അക്കാദമി: പി ജി ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു

Wait 5 sec.

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 2024-25 ബാച്ച് പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ കൃഷ്ണ പി എം ഒന്നാം റാങ്കും നന്ദന ലക്ഷ്മി എം. രണ്ടാം റാങ്കും നേഹ ഡി പി മൂന്നാം റാങ്കും കരസ്ഥമാക്കി. അങ്കമാലി പുളിയനം പഴവൂർ വീട്ടിൽ പി ആർ മനോഹറിന്റേയും സരിത നാരായണന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ കൃഷ്ണ പി. ടെലിവിഷൻ ജേണലിസം വിഭാഗത്തിൽ സാന്ദ്ര യേശുദാസ്, ഗോപിക എം, വർഷ കെ. ആർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. ചേർത്തല പള്ളിത്തോട് പുതിയപറമ്പിൽ വീട്ടിൽ പി ജെ യേശുദാസിന്റേയും അൽഫോൺസ യേശുദാസിന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ സാന്ദ്ര യേശുദാസ്.ALSO READ; പാചകം അറിയുന്ന സ്ത്രീയാണോ? സർക്കാർ സ്ഥാപനത്തിൽ കുക്ക് ആകാംപബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിഭാഗത്തിൽ സാന്ദ്ര മരിയ സാജൻ ഒന്നാം റാങ്കും പ്രശാന്തി പ്രകാശ് രണ്ടാം റാങ്കും പ്രതീക്ഷ ആർ മൂന്നാം റാങ്കും നേടി. എറണാകുളം കടവന്ത്രയിൽ പടിക്കപ്പറമ്പിൽ സാജൻ ജോണിയുടേയും ജോളി സാജന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ സാന്ദ്ര മരിയ സാജൻ. പരീക്ഷാഫലം www.kma.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.The post കേരള മീഡിയ അക്കാദമി: പി ജി ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.