‘ബീഹാറില്‍ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചിട്ട് കേരളത്തിൽ വന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്നത് മാത്രമല്ല സംഘടനാപ്രവർത്തനം’: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഉല്ലേഖ് എ‍ൻ പി

Wait 5 sec.

ബിഹാറിലെ കോൺഗ്രസ്സ് സ്ഥാനാർഥികളെ തീരുമാനിക്കുക മാത്രം ചെയ്തിട്ട് കേരളത്തിൽ വന്ന് കുത്തിത്തിരിപ്പുണ്ടാക്കുക എന്നതു മാത്രമാവാൻ പാടില്ല കെ സി വേണുഗോപാലിൻ്റെ സംഘടനാപ്രവർത്തനമെന്ന് വിമര്‍ശിച്ച് എ‍ഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഉല്ലേഖ് എ‍ൻ പി. ബിഹാറിൽ ചെന്ന് പ്രവർത്തിക്കുക എന്നതുകൂടി അദ്ദേഹത്തിൻ്റെ കടമയാണെന്ന് ഉല്ലേഖ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കെ സി വേണുഗോപാലിൻ്റെ ശ്രദ്ധ മുഴുവൻ കേരളത്തിലാണ്, തെരഞ്ഞെടുപ്പുള്ളയിടത്തല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപംകോൺഗ്രസ് നേതാവ് ശ്രീ കെസി വേണുഗോപാൽ സംഘടനയുടെ ചാർജ് ഉള്ള വ്യക്തിയാണ്. ബിഹാറിലെ കോൺഗ്രസ്സ് സ്ഥാനാർഥികളെ തീരുമാനിക്കുക എന്ന ആദായകരമായ പ്രവൃത്തി ചെയ്തശേഷം കേരളത്തിൽ വന്ന് കുത്തിത്തിരിപ്പുണ്ടാക്കുക എന്നതു മാത്രമാവാൻ പാടില്ല അദ്ദേഹത്തിൻ്റെ സംഘടനാപ്രവർത്തനം. ബിഹാറിൽ ചെന്ന് പ്രവർത്തിക്കുക എന്നതുകൂടി അദ്ദേഹത്തിന്റെ കടമയാണ്. ബിജെപിവിരുദ്ധ സഖ്യത്തിനു കോൺഗ്രസ്സ് ഒരു ബാധ്യതയാണ് എന്ന് പറയുന്നത് ഇതു പോലുള്ളവർ അവിടെ പനപോലെ വളർന്നു നിൽക്കുന്നത് കൊണ്ടുകൂടിയാണ്. ശ്രദ്ധ മുഴുവൻ കേരളത്തിലാണ്. തെരഞ്ഞെടുപ്പുള്ളയിടത്തല്ല. എന്നാപ്പിന്നെ സംഘടനാ ചുമതലയൊക്കെ ആണുങ്ങൾക്ക് കൊടുത്തൂടെ? ഈ ലൈബിലിറ്റി അസ്സറ്റ് ആണ് എന്ന് പറഞ്ഞുനടന്നില്ലെങ്കിൽ ബുജി ആവില്ല എന്ന് പേടിച്ച് നടക്കുന്നവരുടെ അയ്യരുകളിയാണ് കേരളത്തിൽ. കാളമൂത്രം പോലെ എഴുതിവെക്കുകയും ചെയ്യും കൂറ ബംഗാളിൽ പോയ പോലെ. ബിജെപിയുടെ ബീഹാർ തന്ത്രം ആദ്യത്തെ ഫേസിൽ തകർന്നു എന്നൊക്കെ ഹിസ്റ്റീരിയ പിടിച്ചപോലെ പറഞ്ഞാപ്പോരാ ജയിക്കാൻ എന്ന് മനസ്സിലായില്ലേ. എന്നാലും കെസി വേണുവിനെ വിമർശിക്കാൻ നാവുപോങ്ങില്ല പലർക്കും.The post ‘ബീഹാറില്‍ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചിട്ട് കേരളത്തിൽ വന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്നത് മാത്രമല്ല സംഘടനാപ്രവർത്തനം’: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഉല്ലേഖ് എ‍ൻ പി appeared first on Kairali News | Kairali News Live.