നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (NMIA) ആദ്യ വാണിജ്യ സർവീസ് ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിൽ ആരംഭിക്കും. ഈ ദശകത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള പദ്ധതികളിലൊന്നായ എൻഎംഐ കഴിഞ്ഞ ഒക്ടോബർ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങി നിരവധി വിമാനക്കമ്പനികൾ പുതിയ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ ആരംഭിക്കാൻ തയ്യാറായിരിക്കുകയാണ്.ആകാശ എയർ ആരംഭിക്കുന്ന സർവീസുകൾ:ഡൽഹി – നവി മുംബൈ – ഡൽഹിഗോവ മോപ – നവി മുംബൈ – ഗോവ മോപകൊച്ചി – നവി മുംബൈ – കൊച്ചിനവി മുംബൈ – അഹമ്മദാബാദ്ALSO READ: സാമൂഹ്യപുരോഗതിക്ക് മാധ്യമങ്ങളുടെ പങ്ക് മഹത്തരം, സമൂഹത്തിന് ദോഷം വരാത്ത സത്യങ്ങൾ മാധ്യമങ്ങൾ പറയണ: ബിഷപ്പ് ജോർജ് ഈപ്പൻഈ സർവീസുകളുടെ ടിക്കറ്റുകൾ ആകാശയുടെ വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമാണ്. അക്ബർ ട്രാവൽസ് തുടങ്ങിയ ഓൺലൈൻ ട്രാവൽ ഏജൻസികളും പുതുക്കിയ സേവനം ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം ഇൻഡിഗോയും 2025 ഡിസംബർ 25 മുതൽ എൻഎംഐയിൽ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ടിക്കറ്റിംഗ് ആരംഭിച്ചു കഴിഞ്ഞു.നവി മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത് ഖാർഘറിലെ യുവ സംരംഭകൻ ബിജു രാമനാണ്. ലോജിസ്റ്റിക് മേഖലയിൽ പ്രവർത്തിക്കുന്ന തൃശൂർ സ്വദേശിയായ ബിജു കൊച്ചിയിലേക്കുള്ള ടിക്കറ്റിന് 9852 രൂപയാണ് ചെലവിട്ടത്. 6.25ന് നവി മുംബൈയിൽ പുറപ്പെടുന്ന വിമാനം കൊച്ചിയിൽ 8.20ന് ലാൻഡ് ചെയ്യും. 1 മണിക്കൂർ 55 മിനിറ്റാണ് യാത്രാ ദൂരം.The post നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയരുക ഡിസംബർ 25 ന്; ആദ്യ ടിക്കറ്റ് കരസ്ഥമാക്കിയത് മുംബൈ മലയാളി appeared first on Kairali News | Kairali News Live.