ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) കറണ്ട് അഫേഴ്സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ സെമിനാർ നടത്തി. പാളയം എൽഎംഎസ് കോമ്പൗണ്ടിലെ ലേഡീസ് വിൽസ് ഹോസ്റ്റൽ ചാപ്പലിൽ നടന്ന സെമിനാർ സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ ഫെലോഷിപ്പ് പ്രിസൈഡിംഗ് ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്‍റെ പുരോഗതിക്ക് മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സമൂഹത്തിന് ദോഷം വരാത്ത സത്യങ്ങൾ മാധ്യമങ്ങൾ പറയണമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: കിണര്‍ വൃത്തിയാക്കുന്നതിനിടെ അൻപത് അടി താഴ്ചയില്‍ കുടുങ്ങി: രക്ഷകരായി ഫയര്‍ഫോ‍ഴ്സ്കെസിസി ജില്ലാ പ്രസിഡന്‍റ് റവ.എആർ നോബിൾ അധ്യക്ഷനായി. ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോൺ ‘മാധ്യമ പ്രർത്തനം നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയം അവതരിപ്പിച്ചു. കേരളാ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി.നായർ , കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ സ്റ്റീഫൻസൺ , കെസിസി ജില്ലാ വൈസ് പ്രസിഡന്‍റ് റവ.റ്റി.ദേവ പ്രസാദ്, ഷെവലയർ ഡോ. കോശി എം.ജോർജ്, റവ.സോണി, അശ്വിൻ ഇഹാംലറ്റ്, റവ. ജിതിൻ,റ്റി.ജെ മാത്യു, സന്തോഷ്, മാരാമൺ തുടങ്ങിയവർ പ്രസംഗിച്ചു.The post സാമൂഹ്യപുരോഗതിക്ക് മാധ്യമങ്ങളുടെ പങ്ക് മഹത്തരം, സമൂഹത്തിന് ദോഷം വരാത്ത സത്യങ്ങൾ മാധ്യമങ്ങൾ പറയണ: ബിഷപ്പ് ജോർജ് ഈപ്പൻ appeared first on Kairali News | Kairali News Live.