ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2025 ഡിസംബർ 1-നു ആരംഭിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സ് എന്നീ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സെന്റർ സർക്കാർ ആയുർവേദ കോളേജ്, തിരുവനന്തപുരം മാത്രം ആയിരിക്കും. പരീക്ഷാ ടൈം ടേബിൾ എല്ലാ സർക്കാർ/ എയിഡഡ് ആയുർവേദ കോളേജുകളിലും, സ്വശ്രയ ആയുർവേദ കോളേജുകളിലും/ സ്ഥാപനങ്ങളിലും www.govtayurvedacollegetvm.nic.in, www.gack.kerala.gov.in, www.ayurvedacollege.ac.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാണ്. പരീക്ഷാ ഹാൾടിക്കറ്റ് നവംബർ 25 മുതൽ പരീക്ഷ സെന്ററായ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നിന്നും വിതരണം ചെയ്യും. മറ്റ് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരീക്ഷാ ദിവസങ്ങളിൽ ഹാൾടിക്കറ്റ് കൈപ്പറ്റാം. പരീക്ഷയിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികൾ ഹാൾടിക്കറ്റിനോടൊപ്പം ഏതെങ്കിലും അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ രേഖ കൂടി കൈവശം കരുതണം.