പാലക്കാട് | ചെര്‍പ്പുളശ്ശേരി എസ് എച്ച് ഒ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്.ഇന്ന് വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ പോലീസ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് സ്ഥലം മാറ്റം കിട്ടി ചെര്‍പ്പുളശ്ശേരിയിലെത്തിയത്.