മാതാവും മകനും വീടിനകത്ത് മരിച്ച നിലയില്‍

Wait 5 sec.

തൃശൂര്‍ | മാതാവിനെയും മകനെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ (61), വിജേഷ് (38) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു താമസിച്ചിരുന്നത്.നാട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനജയുടെ ഭര്‍ത്താവ് മോഹനന്‍ നേരത്തെ മരിച്ചിരുന്നു.വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.