‘കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ എൽഡിഎഫ് നടത്തുന്നത് അഴിമതിക്കെതിരായ പോരാട്ടം’: കെ കെ രാഗേഷ്

Wait 5 sec.

കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ എൽ ഡി എഫ് അഴിമതിക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് സി പി ഐ എം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. 52 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.ആകെയുള്ള 56 ഡിവിഷനുകളിൽ 53ൽ സി പി ഐ എം, ആറ് സീറ്റുകളിൽ സിപിഐ, മൂന്നിടത്ത് ഐ എൻ എൽ, ആർ ജെ ഡി,കോൺഗ്രസ് എസ്, ജെഡിഎസ്, കേരള കോൺഗ്രസ് എം എന്നിവർ ഓരോ സീറ്റുകളിലുമാണ് മത്സരിക്കുന്നത്. അഴിമതി ഭരണം നടത്തിയ യുഡിഎഫിനെ കണ്ണൂർ കോർപറേഷനിലെ വോട്ടർമാർ ഇത്തവണ തിരസ്കരിക്കുമെന്ന് കെ കെ രാഗേഷ് പറഞ്ഞു.ALSO READ: ‘മണ്ണ് മാഫിയ സംഘം ആർ എസ് എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കി’; ജീവനൊടുക്കിയ ബിജെപി നേതാവിന്റെ ആത്മഹത്യാക്കുറിപ്പിൽ മണ്ണ് മാഫിയക്കാരനായ ആർഎസ്എസിന്റെ കാര്യവാഹിന്റെ പേരുംപള്ളിപ്പൊയിൽ, എളയാവൂർ നോർത്ത്, അതിരകം, ആലിങ്കിൽ ഡിവിഷനുകിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികളെ എൽഡിഎഫ് നേതാക്കൾ ഹാരാർപ്പണം നടത്തി.The post ‘കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ എൽഡിഎഫ് നടത്തുന്നത് അഴിമതിക്കെതിരായ പോരാട്ടം’: കെ കെ രാഗേഷ് appeared first on Kairali News | Kairali News Live.