ജനകീയ ശാസ്ത്ര പ്രചാരകനായിരുന്ന പ്രൊഫസർ വി കെ.ദാമോദരൻ ഊർജ്ജസംരക്ഷണ രംഗത്തും ഊർജ്ജ ആസൂത്രണ രംഗത്തും അതുല്യമായ സംഭാവനകൾ ചെയ്ത വ്യക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ലോകരാജ്യങ്ങളുടെ ഊർജ്ജ ആസൂത്രണത്തിലും ഊർജ്ജ സംരക്ഷണത്തിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പുനരുപയോഗ ഊർജ്ജ രംഗത്ത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും വിശേഷിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതായിരുന്നില്ല. അവിടുത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ഊർജ്ജ ലഭ്യതയ്ക്കായി ‘ഹൈബ്രിഡ് വില്ലേജ് എനർജി സെൻ്റർ’ മാതൃക യുണിഡോയ്ക്ക് (UNIDO) വേണ്ടി വികസിപ്പിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്.ALSO READ: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദ് കെ തമ്പി തിരുമല അനിലിന്റെ ബന്ധുപരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അറിവ് പല ലോകരാജ്യങ്ങളും ആഴത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.അന്തർദേശീയതലത്തിൽത്തന്നെ വളരെ ശ്രദ്ധേയനായ ഒരു ഊർജ്ജ വിദഗ്ധൻ ആയിരുന്നു പ്രൊഫസർ വി.കെ. ദാമോദരൻ. ശാസ്ത്രമേഖലയിലെ അനേകം പുസ്തകങ്ങളുടെ രചയിതാവും ശാസ്ത്രപ്രബോധകനും ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെ തലവൻ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ആ ഘട്ടത്തിൽ അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിരുന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിൻ്റെ മുൻ ഡയറക്ടറും വൈദ്യുതി വകുപ്പിൻ്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ ആയിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.The post പ്രൊഫസർ വി കെ ദാമോദരൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു appeared first on Kairali News | Kairali News Live.