തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദ് കെ തമ്പി തിരുമല അനിലിന്റെ ബന്ധു

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ജീവനൊടുക്കിയ ബിജെപി നേതാവ് ആനന്ദ് കെ തമ്പി, ആത്മഹത്യ ചെയ്ത തിരുമല വാർഡ് കൗൺസലർ തിരുമല അനിലിന്റെ ബന്ധു. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആയിരുന്നു തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്. പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധി ഉണ്ടാക്കി. ബിജെപി പ്രവർത്തകരെ സഹായിച്ചു. താൻ ഇതിന് ഉത്തരവാദിയല്ല. അത് രേഖകൾ പരിശോധിച്ചാൽ മനസിലാകും. എഫ്ഡി ഇട്ട ആളുകൾ ഒരുപാട് സമയം തന്നു. എന്നിട്ടും തിരിച്ചടയ്ക്കാനായില്ല. ഇത് മാനസിക സംഘർഷം തരുന്നുവെന്നും കുറിപ്പിൽ ഉണ്ടായിരുന്നു.ഇപ്പോൾ വീണ്ടും ഒരു ജീവൻ കൂടിയാണ് ബിജെപി എടുത്തിരിക്കുന്നത്. ആനന്ദിന്റെ ആത്മഹത്യാകുറിപ്പിലും പല ബിജെപി നേതാക്കന്മാരുടെയും പേരുകൾ പറയുന്നുണ്ട്. മണ്ണ് മാഫിയ സംഘം ആർ എസ് എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കി എന്നും മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറാണ്‌ ബിജെപി സ്ഥാനാർഥി എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. ‘നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) BJP സ്ഥാനാർത്ഥിയാക്കിയത്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.ALSO READ: ആർഎസ്എസ് – ബിജെപി ഭീഷണി മറികടക്കാൻ ശിവസേനയിൽ ചേർന്നു; ജീവനൊടുക്കിയ ബിജെപി നേതാവ് ശിവസേനയിൽ ചേരുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്എൻറെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് നിന്നുൾപ്പെടെ ആണ് കുറിപ്പിൽ അദ്ദേഹം എഴുതിരിക്കുന്നത്.തലസ്ഥാനത്ത് വീണ്ടും ഒരു ബിജെപി നേതാവ് കൂടി ജീവനൊടുക്കിയിരിക്കുകയാണ്. തൃക്കണ്ണാപുരത്ത് വിമത സ്ഥാനാർഥിയായി നിന്ന ബിജെപി നേതാവ് ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ നേതാക്കളുടെ പേരുൾപ്പെടെ വെളിപ്പെടുത്തിയിട്ടാണ് ആനന്ദ് ജീവനൊടുക്കിയത്. മാത്രമല്ല, നിരവധി കാര്യങ്ങൾ ആ കുറിപ്പിൽ അദ്ദേഹം പറയുന്നുണ്ട്. മണ്ണ് മാഫിയ സംഘം ആർ എസ് എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കി എന്നും മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറാണ്‌ ബിജെപി സ്ഥാനാർഥി എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. ‘നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) BJP സ്ഥാനാർത്ഥിയാക്കിയത്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.എൻറെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് നിന്നുൾപ്പെടെ ആണ് കുറിപ്പിൽ അദ്ദേഹം എഴുതിരിക്കുന്നത്.The post തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദ് കെ തമ്പി തിരുമല അനിലിന്റെ ബന്ധു appeared first on Kairali News | Kairali News Live.