ലോകായുക്ത ദിനാചരണം കേരള നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നടന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായി. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ജി. അരുൺ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ഇന്റർ കോളീജിയേറ്റ് മൂട്ട് കോർട്ട് മത്സര വിജയികൾക്ക് ചടങ്ങിൽ എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. എ. ഷാജി, കേരള ലോകായുക്ത രജിസ്ട്രാർ ഇ. ബൈജു, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പള്ളിച്ചൽ എസ്. കെ. പ്രമോദ്, കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. എൻ. എസ്. ലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.