സ്ഫോടന വസ്തുക്കളുമായി അറസ്റ്റിലായ കശ്മീര്‍ സ്വദേശിയും ഡോക്ടറുമായ ഡോ. മുസമ്മിലില്‍ സഹപ്രപര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു. സഹപ്രപര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. 52 പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കി.ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡോ. മുസമ്മിലിനൊപ്പം ജോലി ചെയ്യുന്ന സഹപ്രപര്‍ത്തകര്‍ വിദ്യാഥികള്‍ എന്നിവരെയാണ് ചോദ്യം ചെയതത്. അതേസമയം, ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത ആറ് പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ALSO READ: പൊന്നുവിളയുന്ന പൊതുമേഖല; ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു; ആകെ വിറ്റുവരവ് 2440 കോടിഡോ. മുസമ്മലിൻ്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റും കണ്ടെത്തിയിരുന്നു. ഈ രാസവസ്തുവിൻ്റെ സാന്നിദ്ധ്യം സ്ഫോടനം നടന്ന ചെങ്കോട്ടയിലും കണ്ടെത്തിയിരുന്നു. ഡോ. മുസമ്മില്‍ സീനിയര്‍ റെസിഡൻ്റായി ജോലി ചെയ്തു വരികയായിരുന്നു. ക‍ഴിഞ്ഞ മൂന്നു വര്‍ഷമായി ഫരീദാബാദ് അല്‍ഫലാഹ് മെഡിക്കല്‍ സയൻസില്‍ ജോലി ചെയ്ത് വരികയാണ്. മുസമ്മിലിൻ്റെ കൂട്ടാളിയാണ് ചാവേറായ ഡോ. ഉമര്‍ മുഹമ്മദ്.The post ദില്ലി ചെങ്കോട്ട സ്ഫോടനം: ഡോ. മുസമ്മിലിൻ്റെ സഹപ്രപര്ത്തകരെ ചോദ്യം ചെയ്തു appeared first on Kairali News | Kairali News Live.