ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (BESS) മേഖലയിലേക്കും വമ്പൻ എൻട്രി നടത്തി അദാനി ഗ്രൂപ്പ്. 1,126 MW / 3,530 MWh ശേഷിയുള്ള നൂതന പദ്ധതിയുമായാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ ബിസിനസ് ‘ബെസി’ലേക്കും വ്യാപിപ്പിക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂർ പൂർണ്ണ ശേഷിയിൽ വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കുന്ന 1,126 MWh വൈദ്യുതി ശേഷിയും 3,530 MWh ഊർജ്ജ ശേഷിയുമുള്ള BESS ഇൻസ്റ്റലേഷനാണ് സ്ഥാപിക്കുന്നത്. ഗുജറാത്തിലെ ഖാവ്ഡയിലാണ് ഈ വമ്പൻ പദ്ധതിക്ക് രൂപം നൽകുക.700-ലധികം BESS കണ്ടെയ്‌നറുകൾ വിന്യസിക്കുന്ന ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ BESS ഇൻസ്റ്റലേഷനും, ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-ലൊക്കേഷൻ ഊർജ്ജ സംഭരണ സംവിധാനങ്ങളിൽ ഒന്നുമായിരിക്കും. 2026 മാർച്ചോടെ കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ALSO READ; പൊന്നുവിളയുന്ന പൊതുമേഖല; ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു; ആകെ വിറ്റുവരവ് 2440 കോടിഎന്നാൽ ഇതൊരു തുടക്കം മാത്രമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 2027 മാർച്ചോടെ BESS ശേഷി 15 GWh ആയി വർധിപ്പിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം 50 GWh ശേഷി കൈവരിക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. The post അദാനി ഗ്രൂപ്പ് ബാറ്ററി എനർജി സ്റ്റോറേജ് മേഖലയിലേക്കും; ഇന്ത്യയിലെ ഏറ്റവും വലിയ ‘BESS’ ഇൻസ്റ്റലേഷൻ നിർമിക്കാൻ കമ്പനി appeared first on Kairali News | Kairali News Live.