കസ്റ്റംസിൽ ചേരാം

Wait 5 sec.

കൊച്ചിയിലെ കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറുടെ ഓഫീസ് ഗ്രൂപ്പ്- സി തസ്തികകളിലെ 19 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റംസ് മറൈൻ വിംഗിലാണ് നിയമനം.ട്രേഡ്‌സ്മാൻഒഴിവ്- മൂന്ന്.ശമ്പളം: 19,900- 63200 രൂപ. യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യവും മെക്കാനിക്/ ഡീസൽ/ഫിറ്റർ/ ടർണർ/ വെൽഡർ/ ഇലക്ട്രീഷ്യൻ/ ഇൻസ്ട്രുമെന്റൽ/കാർപെന്ററിയിൽ ഐ ടി ഐ യും/ ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 25ൽ കവിയരുത്.സീമാൻഒഴിവ്-11,ശമ്പളം: 18,000- 56,900 രൂപ, യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യവും. കടലിൽ പോകുന്ന യന്ത്രവത്കൃത യാനങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഹെൽമ്സ്മാൻ, സീമാൻഷിപ്പ് എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 18-25.ഗ്രീസർഒഴിവ്- നാല്,ശമ്പളം: 18,000- 56,900 രൂപ. യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യവും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 18-25.സീനിയർ സ്റ്റോർകീപ്പർഒഴിവ്- ഒന്ന്,ശമ്പളം: 29,200- 92,300 രൂപ, യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ എട്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 30 കവിയരുത്. അപേക്ഷാ ഫീസ് ഇല്ല. പ്രായ പരിധിയിൽ സംവരണ വിഭാഗ ങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷഅപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം ഓർഡിനറി പോസ്റ്റിൽ അയക്കണം. വിശദവിവരങ്ങൾ ക്ക് https://cenexcisekochi.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഡിസംബർ 12.