കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ എം ഡി സി ലിമിറ്റഡിൽ 197 അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഛത്തീസ്ഗഢിലെ ഇരുമ്പയിർ ഖനിയിലാണ് ഒഴിവ്. ഒരു വർഷമാണ് പരിശീലനം. വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.ട്രേഡ് അപ്രന്റിസ്മെഷീനിസ്റ്റ്- നാല്, ഫിറ്റർ- 12, വെൽഡർ- 23, മെക്കാനിക് ഡീസൽ- 22, മെക്കാനിക് മോട്ടോർ വെഹിക്കിൾ- 12, ഇലക്ട്രീഷ്യൻ- 27, കോപ്പാ – 47. യോഗ്യത: ഐ ടി ഐ. വാക് ഇൻ തീയതികൾ: ഈ മാസം 12, 13, 14, 17, 18.ഗ്രാജേറ്റ് അപ്രന്റിസ്കെമിക്കൽ എൻജിനീയറിഗ്- ഒന്ന്, കന്പ്യൂട്ടർ എൻജിനീയറിംഗ്- ഒന്ന്, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ- രണ്ട്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്- രണ്ട്, ഇലക്ട്രിക്കൽ- രണ്ട്, മെക്കാനിക്കൽ- പത്ത്, മൈനിംഗ്- പത്ത്, സിവിൽ- ഏഴ്. യോഗ്യത: എൻജിനീയറിംഗ് ബിരുദം/ ബി ബി എ വാക് ഇൻ തീയതികൾ- 19, 20, 21.ടെക്‌നീഷ്യൻഅപ്രന്റിസ്സിവിൽ- ഒന്ന്, ഇലക്ട്രിക്കൽ- നാല്, മെക്കാനിക്കൽ- നാല്, മൈനിംഗ്- ഒന്ന്. യോഗ്യത: എൻജിനിയറിംഗ് ഡിപ്ലോമ. വാക് ഇൻ തീയതി: ഈ മാസം 20, 21.നിലവിൽ മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരോ മുന്പ് ചെയ്തവരോ ഒരു വർഷത്തിലേറെ പ്രവൃത്തിപരിചയം ഉള്ളവരോ അപേക്ഷിക്കാൻ പാടില്ല. 16 വയസ്സിൽ താഴെയുള്ളവരും അപേക്ഷിക്കരുത്.അപേക്ഷഅപ്രന്റിസ്ഷിപ്പ് പോർട്ടലുകളായ www. apprenticeshipindia.gov.in/https://nats.education.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. വിജ്ഞാപനത്തിൽ നിർദേശിച്ച രേഖകൾ സഹിതം ഇന്റർവ്യൂവിന് എത്തണം. വിജ്ഞാപനം www.nmdc.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.