കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമെന്ന് പരാതി. സംഭവത്തിൽ കലാമണ്ഡലം അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ചെറുതുരുത്തി പൊലീസ്. കലാമണ്ഡലം അധ്യാപകനായ ദേശമംഗലം സ്വദേശി കനകകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.Also read: ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻവൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. വിദ്യാർത്ഥികളുടെ പരാതിയിന്മേൽ കനകകുമാറിനെ വൈസ് ചാൻസിലർ സസ്‌പെന്റ് ചെയ്തിരുന്നു. ചെറുതുരുത്തി പൊലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നതായും, വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതിയുള്ളത്. ഇന്നലെ രാത്രിയോടെ വിദ്യാർത്ഥികളുടെ മൊഴിയെടുത്തത് ചെറുതുരുത്തി പൊലീസ് ഇന്ന് പുലർച്ചെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.Complaint of sexual assault against female students at Kalamandalam. Cheruthuruthy police have registered a POCSO case against a Kalamandalam teacher in the incident. The police have registered a case against Kanakakumar, a native of Deshamangalam, who is a Kalamandalam teacher.The post കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് appeared first on Kairali News | Kairali News Live.